Home Featured വിജയചരിത്രം ആവര്‍ത്തിക്കാന്‍ കന്നഡ; ഉപേന്ദ്രയും കിച്ച സുദീപും ഒന്നിക്കുന്ന ‘കബ്‌സ’ വരുന്നു; മാര്‍ച്ച്‌ 17 ന് റിലീസ്

വിജയചരിത്രം ആവര്‍ത്തിക്കാന്‍ കന്നഡ; ഉപേന്ദ്രയും കിച്ച സുദീപും ഒന്നിക്കുന്ന ‘കബ്‌സ’ വരുന്നു; മാര്‍ച്ച്‌ 17 ന് റിലീസ്

തുടര്‍ച്ചയായി വിജയങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തെ ഒ‌ന്നടങ്കം ഞെട്ടിക്കുകയാണ് കന്നഡ സിനിമാമേഖല.കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാര്‍ളി 777 എന്നിവയെല്ലാം ബ്ലോക്ബസ്റ്ററുകളായിരുന്നു. കന്നഡ സിനിമാലോകത്തിന്റെ പ്രതീക്ഷയേറ്റിക്കൊണ്ട് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ഉപേന്ദ്രയും കിച്ച സുദീപും ഒന്നിക്കുന്ന “കബ്‌സ”. ആര്‍ ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച്‌ 17ന് റിലീസ് ചെയ്യും.1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാസ് -ആക്ഷന്‍ പിരിയോഡിക്കായാണ് കബ്സ ഒരുക്കിയിരിക്കുന്നത്.

ക്രൂരമായി ഉപദ്രവിക്കപ്പെട്ട ഒരു സ്വതന്ത്ര സേനാനിയൂടെ മകന്‍ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവം ബഹുലമായ കാര്യങ്ങളാണ് കബ്സ പറയുന്നത്.ശ്രിയ ശരണ്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ശിവരാജ്‌കുമാര്‍, ജഗപതി ബാബു, പ്രകാശ് രാജ്, സമുതിരക്കനി, നവാബ് ഷാ, കബീര്‍ ദുഹന്‍ സിംഗ്, മുരളി ശര്‍മ്മ, പോഷാനി കൃഷ്ണ മുരളി, ജോണ്‍ കോക്കന്‍, സുധ, ദേവ്ഗില്‍, കാമരാജന്‍, അനൂപ് രേവണ്ണ, ധനീഷ് അക്തര്‍ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെജിഎഫില്‍ സംഗീതമൊരുക്കിയ രവി ബസ്രൂരിയാണ് കബ്സയുടെ സംഗീതം. ശ്രീ സിദ്ധേശ്വര എന്റര്‍പ്രൈസസിന്റെ ബാനറില്‍ ആര്‍.ചന്ദ്രു നിര്‍മ്മിച്ച്‌ എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന ചിത്രം വമ്ബന്‍ റിലീസാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം എത്തും.

പീറ്റര്‍ ഹെയ്നൊപ്പം രവി വര്‍മ്മ, വിജയ്, വിക്രം,റാം ലക്ഷ്മണ്‍, മോര്‍ എന്നിവര്‍ ചേര്‍ന്നാണ് കബ്സയ്ക്ക് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും മഹേഷ് റെഡ്ഡി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മലയാളം പിആര്‍ഒ- വിപിന്‍ കുമാര്‍, പ്രൊഡക്ഷന്‍ ഹെഡ്- യമുന ചന്ദ്രശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഗഗന്‍.ബി.എ. എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

മകന്‍ മരിച്ചു, വിധവയായ മരുമകളെ വിവാഹം ചെയ്ത് എഴുപതുകാരന്‍

ഗൊരഖ്പുര്‍: മകന്‍ മരിച്ചതിനെത്തുടര്‍ന്ന് വിധവയായ മരുമകളെ എഴുപതുകാരന്‍ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് സംഭവം.എഴുപതുകാരനായ കൈലാസ് യാദവ് ആണ് ഇരുപത്തിയെട്ടു വയസ്സുള്ള മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.ബാര്‍ഹാല്‍ഗന്‍ജ് പൊലീസ് സ്റ്റേഷനില്‍ ചൗകിദാര്‍ ആണ് കൈലാസ് യാദവ്.

പന്ത്രണ്ടു വര്‍ഷം മുമ്ബ് ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്ബ് മകനും മരിച്ചു.മകന്‍ മരിച്ചതിനെത്തുടര്‍ന്ന് മരുമകള്‍ പൂജയെ ഇയാള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍ അതു നീണ്ടുനിന്നില്ല. പൂജ ഭര്‍തൃവീട്ടിലേക്കു തന്നെ തിരിച്ചെത്തി. തുടര്‍ന്നാണ് ഇയാള്‍ മരുമകളെ ഭാര്യയാക്കിയത്.ഗ്രാമത്തിലെ ആരും അറിയാതെയായിരുന്നു വിവാഹം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നതോടെയാണ് എല്ലാവരും വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group