ചെന്നൈ: ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ സഞ്ചരിച്ച ഹെലികോപ്ടറിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് തമിഴ്നാട്ടിലെ സത്യമംഗലം വനത്തില്‍ അടിയന്തര ലാന്‍ഡിങ്.
തിരുപ്പൂരിലേക്കുള്ള യാത്രക്കിടെ ഇന്ന് രാവിലെയാണ് സംഭവം. കടമ്ബൂരിലായിരിലെ ആദിവാസി മേഖലയില്‍ ഹെലികോപ്ടര്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തി. 50 മിനുട്ടിന് ശേഷമാണ് ഹെലികോപ്ടര്‍ യാത്ര തുടര്‍ന്നത്.
ബംഗളൂരുവില്‍ നിന്ന് തിരുപ്പൂരിലെ ക്ഷേത്രത്തില്‍ കുംഭാഭിഷേകത്തിനായി വരികയായിരുന്നു രവിശങ്കറും സംഘവും. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഈറോഡിന് സമീപം സത്യമംഗലം വനത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യമായി വന്നത്. വിവരമറിഞ്ഞ് നിരവധിയാളുകള്‍ സ്ഥലത്തെത്തി.