Home Featured മൈസൂരു: കുരങ്ങൻമാരെ ഓടിക്കാൻ പുതിയ പരീക്ഷണവുമായി കർഷകർ

മൈസൂരു: കുരങ്ങൻമാരെ ഓടിക്കാൻ പുതിയ പരീക്ഷണവുമായി കർഷകർ

മൈസൂരും: ചാമരാജ് നഗറിൽ കുരങ്ങൻമാരെ ഓടിക്കാൻ വളർത്തുനായകൾക്കു കടുവയുടെ രുപം വരുത്തിയുള്ള പരീക്ഷണവുമായി കർഷകർ, അജിപുര ഗ്രാമത്തിലാണ് വ്യാപകമായി വിളകൾ നശിപ്പിക്കുന്ന കുരങ്ങൻമാരെ കൊണ്ടുപൊറുതി മുട്ടിയ കർഷകർ പുതിയ തന്ത്രം പയറ്റുന്നത്. നായകളുടെ ദേഹത്ത് കടുവയുടേതിനു സമാനമായ വരകൾ പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് ചെയ്യുന്നത്.

വരകൾ കാണുന്നതോടെ കുരങ്ങൻമാർ പേടിച്ച് ഓടുമെന്നാണു കർഷകർ പറയുന്നത്. 3 വർഷം മുൻപ് ശിവമൊഗ്ഗ തീർഥഹള്ളിയിൽ കർഷകർ സമാനമായ രീതിയിൽ വളർത്തുനായകൾക്ക് കടുവയുടെ നിറം നൽകിയിരുന്നു.

കര്‍ണാടകയിലെ ഹിജാബ്‌ നിരോധനം ; ആയിരത്തിലധികം പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോയി

ബംഗളൂരുകര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനുപിന്നാലെ ആയിരത്തിലധികം പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോയതായി പഠന റിപ്പോര്‍ട്ട്.പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) – കര്‍ണാടക യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുര്‍ ജില്ലകളിലാണ് പിയുസിഎല്‍ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളില്‍ അധ്യാപകരും സഹപാഠികളും മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നു. നിരവധി വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങള്‍ മാറി–- റിപ്പോര്‍ട്ട് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group