Home Featured ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് ഗതാഗതത്തിനായി തുറന്നു.

ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് ഗതാഗതത്തിനായി തുറന്നു.

ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് തുറന്നുകൊടുത്തു. വിമാനത്താവള ടോൾ പ്ലാസയിൽ നിന്ന് ഒന്നാം ടെർമിനലിലേക്കുള്ള മേൽപാലം ഉൾപ്പെടെയാണ് തുറന്നുനൽകിയത്. രണ്ടാം ടെർമിനൽ കൂടി വന്നതോടെ നിലവിലെ റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമിച്ചത്.

കാസര്‍കോട്ടെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ല ;**വിഷാംശം കണ്ടെത്തി, മരണകാരണം കരള്‍ പ്രവര്‍ത്തന രഹിതമായത്

കാസര്‍കോട്: കാസര്‍കോട്ടെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം കരള്‍ പ്രവര്‍ത്തനരഹിതമായതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ജുവിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിലും പരിശോധന നടത്തും. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്ന് ഫോറന്‍സിക് സര്‍ജന്റെ നിഗമനം. മഞ്ഞപ്പിത്തം ബാധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിഷം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും നിഗമനമുണ്ട്. കൂടുതല്‍ പരിശോധനക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു. ഏത് വിഷമാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്.മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു .

You may also like

error: Content is protected !!
Join Our WhatsApp Group