ദില്ലി : എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയുടെ അവസാന ടവര്‍ ലൊക്കേഷന്‍ ബെംഗുളൂരുവെന്ന് ദില്ലി പൊലീസ്. പ്രതി വിദേശത്തേക്ക് കടക്കാതെയിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കന്‍ കമ്ബനിയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതി. ഇയാളുടെ മുംബൈയിലെ വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ രണ്ട് സംഘത്തെ നിയോഗിച്ചു. ഒരു സംഘം ബെംഗുളൂരുവിലെത്തിയാണ് അന്വേഷണം നടത്തുന്നത്. ശങ്കര്‍ മിശ്ര, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചതായാണ് വിവരം.
ന്യൂയോര്‍ക്ക് ദില്ലി വിമാനത്തില്‍ വെച്ച് സഹയാത്രിക്ക് നേരെ മൂത്രമൊഴിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. കേസുമായി ബന്ധപ്പെട്ട് നാല് വിമാനക്കമ്ബനി ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. കൂടുതല്‍ പേരെ ചോദ്യംചെയ്യും. അതേ സമയം വീഴ്ച്ചകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാട്ടി എയര്‍ ഇന്ത്യ സിഇജ ജീവനക്കാര്‍ക്ക് കത്ത് അയച്ചു, വീഴ്ച്ചകള്‍ ആവര്‍ത്തിക്കരുതെന്നും പ്രശ്മങ്ങളുണ്ടായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
കാമുകിയെ കാണാന്‍ പെണ്ണായി വേഷം കെട്ടി കാമുകന്‍ വിവാഹ പന്തലില്‍
എല്ലാ വിവാഹങ്ങളും വരന്റെയും വധുവിന്റെയും പൂര്‍ണ സമ്മതത്തോടെ നടക്കുന്നതല്ല. ചിലത് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരിക്കും.
മിക്കവാറും പെണ്‍കുട്ടികളായിരിക്കും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണത്തിന് സമ്മതിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തുന്നത്. മറ്റ് പ്രണയം ഉണ്ടായാല്‍ പോലും വീട്ടുകാര്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെ വിവാഹത്തിന് സമ്മതിപ്പിക്കും.
കാമുകിയുടെ വിവാഹം നടക്കുന്ന സമയത്ത് അവളെ ഒരു നോക്ക് കാണാന്‍ എത്തിയ കാമുകന്‍ ആണ് ഇവിടുത്തെ താരം… സംഭവം സിനിമക്കഥയെ വെല്ലും..അതിന് ശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം…
1.സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. എല്ലാ വിവാഹങ്ങളും വരന്റെയും വധുവിന്റെയും പൂര്‍ണ സമ്മതത്തോടെ നടക്കുന്നതല്ല. ചിലത് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരിക്കും. മിക്കവാറും പെണ്‍കുട്ടികളായിരിക്കും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണത്തിന് സമ്മതിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തുന്നത്.
2.മറ്റ് പ്രണയം ഉണ്ടായാല്‍ പോലും വീട്ടുകാര്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയുമൊക്കെ വിവാഹത്തിന് സമ്മതിപ്പിക്കും. ഇനി പറയാന്‍ പോകുന്നത് ഒരു വിവാഹച്ചടങ്ങിനിടെ നടന്ന ഒരു സംഭവമാണ്… കാമുകിയുടെ വിവാഹം നടക്കുന്ന സമയത്ത് അവളെ ഒരു നോക്ക് കാണാന്‍ എത്തിയ കാമുകന്‍ ആണ് ഇവിടുത്തെ താരാം… സംഭവം സിനിമക്കഥയെ വെല്ലും..അതിന് ശേഷം അവിടെ എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം….
3.സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ZEE രാജസ്ഥാന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കാമുകി വിവാഹിതയാവുന്നത് അറിഞ്ഞ ഒരു യുവാവ് അവളുടെ വിവാഹത്തിന് മുമ്ബ് അവളെ അവസാനമായി കാണാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിവാഹ ചടങ്ങുകള്‍ കാരണം പെണ്‍കുട്ടിക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ എങ്ങനെ കാണും എന്ന് ചിന്തിച്ച യുവാവ് ഒടുവില്‍ വഴി കണ്ടെത്തി..
4.തന്നെ കണ്ടാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രശ്നം ഉണ്ടാവുമെന്ന് യുവാവിന് ഉറപ്പായിരുന്നു. അതിനാല്‍ വേഷം മാറാം എന്നു തീരുമാനിച്ചു.
പെണ്‍കുട്ടിയുടെ വേഷം ധരിച്ച് വധുവിനെ കാണാന്‍ പോകാന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു. അങ്ങനെ ഒരു പെണ്‍കുട്ടി ആയി കംപ്ലീറ്റ് മേക്ക് ഓവര്‍ ചെയ്തു. വളരെ ശ്രദ്ധിച്ച് മേയ്ക്കപ്പ് ചെയ്ത യുവാവ് മനോഹരമായ ചുവന്ന ലെഹങ്കയാണ് ധരിച്ചത്. തന്റെ കാമുകിയെ കാണാനായി വധുവിന്റെ വീട്ടുകാരെ കബളിപ്പിക്കാന്‍ വിഗ്ഗ് ധരിച്ചിക്കുകയുംം മുഖം മൂടുപടം കൊണ്ട് മറയ്ക്കുകയും ചെയ്തു..
5
എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ കാര്യം ആകെ കയ്യില്‍ നിന്നുപോയി..പെണ്‍കുട്ടിയുടെ വേഷം ധരിച്ച യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവളെ കാണാന്‍ പോകുമ്ബോള്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ യുവാവിന് കഴിഞ്ഞില്ല…ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടി…
6
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ കാമുകനെ പിടികൂടിയ ഉടന്‍ തന്നെ എല്ലാവരും അവന്റെ വീഡിയോകള്‍ എടുത്ത് തുടങ്ങി. കാമുകന്‍ തുണി കൊണ്ട് മുഖം മറച്ച്, തന്നെ പോകാന്‍ അനുവദിക്കണമെന്ന് പറഞ്ഞു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പിടിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു.