ബെംഗളൂരു: പുതുവർഷത്തിൽ കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളി എസ്എംവി ടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് (16320) കെആർ പുരത്ത് വൈകിട്ട് 7.18നും ബംഗാർ പേട്ടിൽ 8.41നും എത്തും.നിലവിൽ 7.52നും 8.42നുമാണ് എത്തിയിരുന്നത്.
പുതിയ സമയ ക്രമം ജനുവരി 1നു നിലവിൽ വരും.കൊച്ചുവേളി- ഹുബ്ബള്ളി എക്സ്പ്രസ് (12778) ചിക്കബാന വാരയിൽ വെളുപ്പിന് 4.59നും (പഴയ സമയം 4.23) തുമക്കുരുവിൽ 5.43m). (5.04)എത്തും .. ജനുവരി 5 മുതലാണു സമയമാറ്റം നിലവിൽ വരിക.
ഫോട്ടോ എടുക്കുന്നതിനിടെ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
വാഷിങ്ടണ്‍: അതിശൈത്യം രൂക്ഷമാവുന്ന യു.എസിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ വീണ് മൂന്ന് ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം.അരിസോണയിലെ ചാന്‍ഡലറില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്.
26ന് ഉച്ചകഴിഞ്ഞ് 3.35ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോണ്‍ തടാകത്തിലാണ് അപകടം.ആറ് മുതിര്‍ന്നവരും അഞ്ച് കുട്ടികളും അടങ്ങിയ മൂന്ന് കുടുംബങ്ങള്‍ മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ എത്തിയതായിരുന്നു.
ചിത്രങ്ങള്‍ എടുക്കുന്നതിനിടെ മൂന്ന് പേര്‍ മൈനസ് 30 ഡിഗ്രി തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണു. ഹരിതയെ വെള്ളത്തില്‍നിന്ന് കരയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുല്‍ എന്നിവരെ മരിച്ച നിലയാണ് കണ്ടെത്തിയതെന്നും കൊക്കോണിനോ കൗണ്ടി പൊലീസ് വ്യക്തമാക്കി