ബംഗളൂരു: രാജാജി നഗറിലെ ലുലു ഗ്ലോബല്‍ മാളില്‍ വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുമായി റിബോള്ട്ട്. രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ വില്പനയില്വരുന്ന വന്‍ മുന്നേറ്റം മുന്നില്‍ക്കണ്ടാണ് നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ നവംബറില്‍ മാത്രം രാജ്യത്ത് 120,660 വൈദ്യുതി വാഹനങ്ങള്‍ വിറ്റതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതില്‍ 5350 ഫോര്‍വീലറുകളും 76400 ഇരുചക്ര വാഹനങ്ങളുമാണ്. 185 ശതമാനം വളര്‍ച്ചയാണ് വൈദ്യുതി വാഹന വിപണനത്തില്‍ രേഖപ്പെടുത്തിയത്.ബംഗളൂരുവില്‍ ഏഴാമത്തെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനാണ് ഗ്ലോബല്‍ മാളില്‍ ആരംഭിച്ചതെന്നും അപാര്‍ട്മെന്റുകളിലും റിസോര്‍ട്ടുകളിലും ഓഫിസുകളിലും സ്വകാര്യ-അര്‍ധ സ്വകാര്യ സീരിസില്‍ 15 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇതുവരെ സ്ഥാപിച്ചതായും റിബോള്ട്ട് സഹ സ്ഥാപകന്‍ സുനില്‍ പ്രഭാകര്‍ അറിയിച്ചു.
150ന് പകരം 15000 രൂപ നല്കി; ഹോട്ടലുടമ ഉപഭോക്താവിനെ തേടുന്നു
നിലമ്ബൂര്‍: ഉടുപ്പി ഹോട്ടലില്‍ നിന്നും 2 റോസ്റ്റും ചായയും കഴിച്ച ഉപഭോക്താവ് നല്‍കിയത് 15000 രൂപ. ക്യു ആര് കോഡ് വഴി പണമയച്ച ഉപഭോക്താവിന് അക്കം മാറിയതാണെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു.ബാങ്കുമായി ബന്ധപ്പെട്ടിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഹോട്ടല്‍ ഉടമ അബ്ദുല്‍ ഗഫൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു.ഭക്ഷണം കഴിച്ചതിന് ആകെ ചെലവായത് 150 രൂപ ആയിരുന്നു.
പണമയച്ചപ്പോള്‍ ഉടമ ശ്രദ്ധിച്ചില്ലായിരുന്നു. 23 നാണ് സംഭവം. അന്നേ ദിവസം രാത്രിയാണ് ഉടമയുടെ ശ്രദ്ധയില്‍പെടുന്നത്. അക്കം മാറി പണമയച്ച ഉപഭോക്താവിനെ ദിവസങ്ങളായി തിരയുകയാണ് ഹോട്ടല്‍ ഉടമ. ഉപഭോക്താവ് തിരഞ്ഞ് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ വന്നില്ല.
പണം നഷ്ടപ്പെട്ട ഉടമസ്ഥനെ വിവരം അറിയിക്കുന്നതിന് സഹകരിക്കണമെന്നും ഹോട്ടല്‍ ഉടമ അബ്ദുല്‍ ഗഫൂര്‍ അഭ്യര്‍ഥിച്ചു.ഫോണ്‍- 9072902777, 9847587920 ഉടുപ്പി ഹോട്ടല്‍ കരിമ്ബുഴ, നിലമ്ബൂര്‍