Home Featured സംസ്ഥാനത്ത് ബജ്റങ് ദൾ സദാചാര ഗുണ്ടായിസം അവസാനിപ്പിക്കണം;സിദ്ധരാമയ്യ

സംസ്ഥാനത്ത് ബജ്റങ് ദൾ സദാചാര ഗുണ്ടായിസം അവസാനിപ്പിക്കണം;സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് ബജ്റങ്ങൾ നടത്തുന്നതു പോലുള്ള സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് തടയിടാമെന്ന് നിയ മസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കിയാൽ, സദാചാര ഗുണ്ടായിസം എങ്ങനെ അവസാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ദക്ഷിണ കന്നഡയിലെ സൂറത്കല്ലിൽ ജലീൽ (45) വെള്ളിയാഴ്ച രാത്രി സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി വെട്ടേറ്റു മരിച്ച സംഭവം കോൺഗ്രസ് കക്ഷി ഉപനേതാവ് യു.ടി.ഖാദർ ഉന്നയിച്ചതിനെ തുടർന്നുള്ള ചർച്ചയിലാണ് സിദ്ധരാമയ്യ ഈ ആശങ്ക പ്രകടിപ്പിച്ചത്.

ചിലർക്കെതിരെ മാത്രമാണ് യുഎപിഎ പോലുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുന്നത്.രാജ്യദ്രോഹ കുറ്റം ചെയ്യുന്ന എല്ലാ കുറ്റവാളികൾക്കും ഇതു ബാധകമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നിയമമന്ത്രി ജെ.സി.മധുസ്വാമി ഈ ആരോപണങ്ങൾ തള്ളി.

യുഎഇ – ഇന്ത്യ യാത്ര: പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. കൊവിഡ് വാക്സീന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രാ സമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം.

നാട്ടിലെത്തിയ ശേഷം കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group