Home Featured ഇനി സ്റ്റാറ്റസ് ഇടുമ്ബോൾ ശ്രദ്ധിക്കണം, പിടിവീഴും!; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഇനി സ്റ്റാറ്റസ് ഇടുമ്ബോൾ ശ്രദ്ധിക്കണം, പിടിവീഴും!; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂഡൽഹി: ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഇതിനോടകം തന്നെ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഇപ്പോൾ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് പ്രഖ്യാപിച്ച് പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് നിലവിൽ വ്യാജ മെസേജുകൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താവിന് അവസരം ഒരുക്കിയിട്ടുണ്ട്.

ഇപ്പോഴിതാ, സംശയം തോന്നുന്ന വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യാനുള്ള അവസരവും കമ്ബനി ഒരുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാൽ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോർട്ട് ചെയ്യാനാകും.

ഡെസ്ക് ടോപ്പ് വേർഷനിൽ ഈ ഫീച്ചർ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങൾ. ഭാവി അപ്ഡേറ്റുകളിൽ ഈ ഫീച്ചർ വന്നേക്കാം.സംശയകരമായി തോന്നുന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ടീമിനെ അറിയിക്കാൻ സാധിക്കുന്നവിധം സംവിധാനം ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പുതിയ ഓപ്ഷൻ അവതരിപ്പിക്കും. ഇതിലൂടെ വാട്സ്ആപ്പ് കമ്ബനിക്ക് പോളിസിക്ക് വിരുദ്ധമായ പ്രവർത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

ലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കാൻ കഴിയുംവിധം സംവിധാനം ഒരുക്കാനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.

കണ്ണൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പരിഗണനയിൽ

ക​​​ണ്ണൂ​​​ർ:* ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഹ​​​ജ്ജ് എം​​​ബാ​​​ർ​​​ക്കേ​​​ഷ​​​ൻ പോ​​​യി​​​ന്‍റ് സ്ഥാ​​​പി​​​ക്കു​​ന്ന​​​ത് സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ എ.​​​പി. അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി.കൊ​​​ച്ചി​​​ക്കു പു​​​റ​​​മെ കോ​​​ഴി​​​ക്കോ​​​ടും ക​​​ണ്ണൂ​​​രു​​​മാ​​​ണ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​തെ​​​ന്ന് ക​​​ണ്ണൂ​​​രി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.2023ലെ ​​​ഹ​​​ജ്ജ് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും.

ഹ​​​ജ്ജ് ക​​​ർ​​​മ​​​ത്തി​​​ന് പോ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ഓ​​​ഫ് വെ​​​ബ്സൈ​​​റ്റി​​​ൽ ക​​​യ​​​റി ഹ​​​ജ്ജ് ആ​​​പ് വ​​​ഴി അ​​​പേക്ഷി​​​ക്ക​​​ണം.2023ൽ ​​​ഹ​​​ജ്ജ് ക്വാ​​​ട്ട ര​​​ണ്ട് ല​​​ക്ഷ​​​ത്തോ​​​ളം ആ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ജ​​​നു​​​വ​​​രി ഒ​​​മ്പ​​​തു മു​​​ത​​​ൽ 12 വ​​​രെ ജി​​​ദ്ദ​​​യി​​​ൽ സൗ​​​ദി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഹ​​​ജ്ജ് എ​​​ക്സ്പോ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ സം​​​ഘം എ​​​ക്സ്പോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി അ​​​റി​​​യി​​​ച്ചു

You may also like

error: Content is protected !!
Join Our WhatsApp Group