Home Featured ബംഗളൂരു:ഫോണില്‍ വിദ്യാര്‍ഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ബംഗളൂരു:ഫോണില്‍ വിദ്യാര്‍ഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

by കൊസ്‌തേപ്പ്

ബംഗളൂരു: വിദ്യാര്‍ഥിനിയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ച ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.യാദ്ഗിര്‍ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലപ്പ പൂജാരിയെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. നവംബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രി 10ഓടെ വനിത ഹോസ്റ്റല്‍ വാര്‍ഡനെ ഫോണില്‍ വിളിച്ച്‌ ഹോസ്റ്റലില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്ക് ഫോണ്‍ കൈമാറാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുകയും പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തന്റെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

വിദ്യാര്‍ഥിനി ഇക്കാര്യം തന്റെ സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. വാര്‍ഡന്‍ ജില്ല വനിത-ശിശു സംരക്ഷണ സമിതിയെ വിവരമറിയിക്കുകയും ജില്ല വനിത-ശിശു സംരക്ഷണ സമിതി ഓഫിസര്‍ സ്‌കൂളിലെത്തി പെണ്‍കുട്ടിയില്‍ നിന്ന് വിവരം ശേഖരിച്ചശേഷം യാദ്ഗിര്‍ വനിത പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രിന്‍സിപ്പലിനെതിരെ വകുപ്പുതല അന്വേഷണം നടന്നുവരുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ അജ്ഞാത സംഘം മധ്യവയസ്‌കനെ കടയ്ക്കുള്ളില്‍ കയറി വെട്ടിക്കൊന്നു; പ്രദേശത്ത് നിരോധനാജ്ഞ

മംഗളൂരു: മധ്യവയസ്‌കനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. കര്‍ണാടകയിലെ സൂറത്ത്കല്ലില്‍ നടന്ന സംഭവത്തില്‍ കാട്ടിപ്പള്ള സ്വദേശി ജലീല്‍ (45) ആണ് കൊല്ലപ്പെട്ടത്.കൃഷ്‌ണപുര നൈത്തങ്ങാടിയിലെ കടയ്‌ക്കുള്ളില്‍ കയറിയാണ് ജലീലിനെ ഒരു സംഘം അജ്ഞാതര്‍ വെട്ടി കൊലപ്പെടുത്തിയത്. ശനിയാഴ്‌ച രാത്രിയോടെ ജലീല്‍ സ്വന്തം കടയ്‌ക്ക് മുന്നില്‍ നില്‍ക്കുമ്ബോഴാണ് ആക്രമണം ഉണ്ടായത്. അക്രമത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറിന് ആരംഭിച്ച നിരോധനാജ്ഞ ഡിസംബര്‍ 27നാണ് അവസാനിക്കുക. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണറേറ്റിന്‍റെ പരിധിയില്‍ വരുന്ന സൂറത്ത്കല്‍, ബജ്‌പെ, കാവുരു, പനമ്ബൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നടത്തുന്ന പരിപാടികള്‍, യോഗങ്ങള്‍, ചടങ്ങുകള്‍, ക്രിസ്‌മസ് ആഘോഷം, മതപരമായ പരിപാടികള്‍, അവശ്യ അടിയന്തര സേവനങ്ങള്‍ എന്നിവയ്ക്ക് നിയമം ബാധകമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group