Home Featured കുട്ടികളില്ലാത്ത മകള്‍ക്ക് നല്‍കാന്‍ യുവതിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

കുട്ടികളില്ലാത്ത മകള്‍ക്ക് നല്‍കാന്‍ യുവതിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

by കൊസ്‌തേപ്പ്

ഗുവാഹട്ടി: അസമില്‍ യുവതിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തില്‍ നാലംഗ സംഘം പിടിയില്‍. അപ്പര്‍ അസമിലെ ബൈലുങ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നിതുമോണി എന്ന യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് രാജാബരി ടീ എസ്റ്റേറ്റിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തെന്‍ഗാപുഖുരിയിലെ പ്രണാലി ഗൊഗോയി, ഭര്‍ത്താവ് ബസന്ത് ഗൊഗോയി, ഇവരുടെ മകനായ പ്രശാന്ത ഗൊഗോയി, നിതുമോണിയുടെ അമ്മ ബോബി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രണാലി-ബസന്ത് ദമ്പതികളുടെ മകള്‍ക്ക് നല്‍കാനായി സംഘം, നിതുമോണിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ മോഷ്ടിക്കുകയായിരുന്നു. കുഞ്ഞിനെ ലഭിക്കാനായ ഇവര്‍ നിതുമോണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളില്ലാത്ത മകളുടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ദമ്പതിമാര്‍ പറഞ്ഞു.കുഞ്ഞിനെയും കൊണ്ട് ഹിമാചല്‍ പ്രദേശിലെ മകളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് നിതുമോണിയുടെതെന്നും അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും പോലീസ് വ്യക്തമാക്കി.

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ഫഹദും നസ്രിയയും

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ്-നസ്രിയ ദന്പതികള്‍. അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട സര്‍പ്രൈസ് ആണ് ആരാധകരിപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും മാതാപിതാക്കളാകാന്‍ പോകുകയാണെന്ന വാര്‍ത്തയാണ് ആരാധകരെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്തോഷത്തിലാക്കിയത്.

നസ്രിയ നാലുമാസം ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പിറന്നാള്‍ ദിനത്തിലാണ് താരങ്ങള്‍ സന്തോഷപൂര്‍വം പങ്കുവച്ചത്.

2014ലായിരുന്നു ഫഹദ്-നസ്രിയ വിവാഹം. ആഘോഷപൂര്‍വം നടന്ന വിവാഹച്ചടങ്ങില്‍ ചലച്ചിത്ര-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group