കേരളത്തെ നടുക്കി വീണ്ടും നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം നടന്നത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. കൊച്ചിയിൽ താമസമാക്കിയ കുടക് സ്വദേശിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്.ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു.
തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു.ഇതേസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. ഇതോടെയാണ് പദ്ധതി പാളിയത്. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി പോലീസിന് മൊഴി നൽകി.
താമരശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം
താമരശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു.എച്ച് ജി ബി ഗൂണ്‍സ് ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി നഞ്ചന്‍കോട് പോകാന്‍ അനുമതി നല്‍കിയതിനാലാണ് നിയന്ത്രണം. പൊതുജനങ്ങള്‍ പ്രസ്തുത സമയം യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ലോറികള്‍ സെപ്റ്റംബര്‍ പത്തിനാണ് കൂറ്റന്‍ യന്ത്രങ്ങളുമായി അടിവാരത്തെത്തിയത്. ഇവ മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കയാണ്. ചുരംവഴി ഇവ കൊണ്ടുപോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം യാത്ര തടഞ്ഞിരുന്നു.
സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അണ്ണാമലൈ ട്രാന്‍സ്പോര്‍ട്ട് കമ്ബനി അധികൃതര്‍ ഹാജരാക്കി. ഇതോടെയാണ് ചുരം വഴിയുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചത്.