Home Featured ബാംഗ്ലൂരില്‍ റോഡില്‍ നടക്കാന്‍ കൈക്കൂലി; ദമ്ബതിമാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബാംഗ്ലൂരില്‍ റോഡില്‍ നടക്കാന്‍ കൈക്കൂലി; ദമ്ബതിമാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

by കൊസ്‌തേപ്പ്

ബെംഗളൂരു:നഗരത്തിലെ നിരത്തിലൂടെ നടക്കാന്‍ ദമ്ബതിമാരോട് കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.രാത്രി 11നു ശേഷം ബെംഗളൂരുവിലെ നിരത്തില്‍ നടക്കുന്നത് നിയമലംഘനമാണെന്ന് പറഞ്ഞാണ് ദമ്ബതികളെ തടഞ്ഞുനിര്‍ത്തിയ 2 പൊലീസുകാര്‍ 1000 രൂപ കൈക്കൂലി വാങ്ങിയത്.നൈറ്റ് പാര്‍ട്ടിക്ക് വീട്ടിലേക്കു നടന്നുപോകുകയായിരുന്ന ദമ്ബതികളെയാണ് രാത്രി 12.30ന് പട്രോളിങ് സംഘത്തിന്റെ ഭാഗമായ പൊലീസുകാര്‍ തടഞ്ഞത്.വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

രാത്രിയിലെ നടത്തം നിയമവിരുദ്ധമാണെന്നും കേസെടുക്കാതിരിക്കാന്‍ 3000 രൂപ വേണമെന്നുമാണ് പൊലീസുകാര്‍ ദമ്ബതികളോട് ആവശ്യപ്പെട്ടത്.തുടര്‍ന്ന് 1000 രൂപ നല്‍കിയശേഷമാണ് ഇവരെ വിട്ടത്.രാത്രിയാത്ര പാടില്ലെന്നും കണ്ടാല്‍ കേസെടുക്കുമെന്ന് താക്കീത് നല്‍കിയെന്നും ദമ്ബതികള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.ഈ ട്വീറ്റിനെ തുടര്‍ന്നാണ് ബെംഗളൂരു നോര്‍ത്ത് ഡിസിപി പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്

ലൗ ജിഹാദ് ആരോപിച്ച്‌ സദാചാര പൊലീസ് ആക്രമണം; കര്‍ണാടകയില്‍ നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണത്തില്‍ നാല് പേര്‍ അറസ്റ്റിലായി. നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ കര്‍ണാടക അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഹിന്ദുത്വ പ്രവര്‍ത്തകരായ ഷിബിന്‍, ഗണേശ്, പ്രകാശ്, ചേതന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ആറിന് പ്രതികള്‍ ജൂവലറിയില്‍ അതിക്രമിച്ച്‌ കയറി ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. യുവാവ് ഹിന്ദു പെണ്‍കുട്ടിയെ ‘ലൗ ജിഹാദ്’ നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. മംഗളൂരു നഗരത്തിലെ കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംഘം യുവാവിനെ വലിച്ചിഴച്ച്‌ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group