Home Featured ക്രിസ്മസ്-പുതുവത്സരം: 37 കേരള ബസുകളുമായി കര്‍ണാടക ആര്‍.ടി.സി

ക്രിസ്മസ്-പുതുവത്സരം: 37 കേരള ബസുകളുമായി കര്‍ണാടക ആര്‍.ടി.സി

ബംഗളൂരു: ക്രിസ്മസ്- പുതുവത്സര അവധിയോടനുബന്ധിച്ച്‌ കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്ക് 37 പ്രത്യേക സര്‍വിസുകള്‍ നടത്തും.ഡിസംബര്‍ 21, 22, 23, 24 തീയതികളിലാണിവ. എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വിസുകളുണ്ടാകും. നാലു ദിവസങ്ങളിലായി എറണാകുളത്തേക്ക് മാത്രം 13 പ്രത്യേക ബസുകളുണ്ട്.

കോട്ടയത്തേക്ക് നാലും കോഴിക്കോട്ടേക്ക് മൂന്നും തൃശൂരിലേക്ക് പത്തും സര്‍വിസുകളുണ്ട്. ഈ ബസുകളിലെ റിസര്‍വേഷന്‍ ആരംഭിച്ചു.അവധിയോടനുബന്ധിച്ച്‌ യാത്രാതിരക്ക് കൂടുതലായതിനാല്‍ ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീര്‍ന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

നാലോ അതിലധികമോ യാത്രക്കാര്‍ ഒന്നിച്ച്‌ ടിക്കറ്റ് ബുക്ക്ചെയ്താല്‍ നിരക്കില്‍ അഞ്ചുശതമാനം ഇളവുണ്ട്. രണ്ടുവശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ച്‌ ബുക്കുചെയ്താല്‍ തിരിച്ചുള്ള യാത്രക്ക് പത്തുശതമാനം ഇളവും ഉണ്ട്

ടെലിവിഷന്‍ താരം വീണാ കപൂറിനെ മകന്‍ കൊലപ്പെടുത്തി, മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞെന്ന് പൊലീസ്

ന്യൂഡല്‍ഹി: ടെലിവിഷന്‍ താരം വീണാ കപൂറിനെ(74) മകന്‍ കൊലപ്പെടുത്തി. ജുഹുവിലാണ് സംഭവം. സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.സംഭവുമായി ബന്ധപ്പെട്ട് മകന്‍ സച്ചിന്‍ കപൂറിനെയുംപ്പ(43) വീട്ടുജോലിക്കാരന്‍ ലാലുകുമാര്‍ മണ്ഡലിനെയും(25) പൊലീസ് അറസ്റ്റു ചെയ്തു.വീണയെ മകന്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയും മൃതദേഹാം നദിയില്‍ വലിച്ചെറിയുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി വീണ കപൂറിനെ കാണാനില്ലെന്ന വിവരം ഇവര്‍ താമസിച്ചിരുന്ന കല്‍പടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാര്‍ ജുഹു പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീണയുടെ മൊബൈല്‍ ലൊക്കേഷന്‍ സച്ചിന്‍ താമസിക്കുന്ന പന്‍വേലില്‍ കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ സച്ചിനെയും ലാലുകുമാറിനെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.ചോദ്യം ചെയ്യലിനിടെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 12 കോടിയുടെ ഭൂമി സംബന്ധിച്ച തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. സ്വത്തിന്റെ പേരില്‍, വീണയും മകനും ഏറെ നാളായി വഴക്കിലാണ്. വീണയുടെ മറ്റൊരു മകന്‍ അമേരിക്കയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group