Home Featured ബെംഗളൂരു: കോളജ് യൂനിയന്‍ പരിപാടിയില്‍ ബുര്‍ഖ ധരിച്ച്‌ ഡാന്‍സ് ചെയ്തു; നാല് ആണ്‍കുട്ടികള്‍ക്ക് സസ്‍പെന്‍ഷന്‍

ബെംഗളൂരു: കോളജ് യൂനിയന്‍ പരിപാടിയില്‍ ബുര്‍ഖ ധരിച്ച്‌ ഡാന്‍സ് ചെയ്തു; നാല് ആണ്‍കുട്ടികള്‍ക്ക് സസ്‍പെന്‍ഷന്‍

ബെംഗളൂരു: ബുര്‍ഖ ധരിച്ച്‌ നൃത്തം ചെയ്ത നാല് ആണ്‍കുട്ടികളെ സസ്‍പെന്‍ഡ് ചെയ്ത് കര്‍ണാടകയിലെ എഞ്ചിനീയറിങ് കോളജ്.ബുധനാഴ്ച കോളജ് വിദ്യാര്‍ഥി യൂനിയന്‍ നടത്തിയ പരിപടിയിലായിരുന്നു നൃത്തം. ബോളിവുഡിലെ പ്രശസ്തമായ സിനിമാഗാനത്തിനാണ് കുട്ടികള്‍ ചുവടുവെച്ചത്.മംഗലൂരു സെന്റ്. ജോസഫ് എഞ്ചിനീയറിങ് കോളജില്‍ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

അതേതുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണം നടത്തി നാലു വിദ്യാര്‍ഥികളെ സസ്‍പെന്‍ഡ് ചെയ്യുകയായിരുന്നു.വിദ്യാര്‍ഥി യൂനിയന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച അനൗദ്യോഗിക ചടങ്ങില്‍ സ്റ്റേജില്‍ ഇടിച്ചു കയറി നാല് മുസ്‍ലിം വിദ്യാര്‍ഥികള്‍ ഡാന്‍സ് ചെയ്തുവെന്നാണ് കോളജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.ഈ പരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ല.

അതിനാല്‍ അതില്‍ പങ്കെടുത്ത വിദ്യാഥികളെ അന്വേഷണ വിധേയമായി സസ്‍പെന്‍ഡ് ചെയ്തിരിക്കുകയാണ്. സമുദായ ഐക്യം തകര്‍ക്കുന്ന വിധമുള്ള ഒരു പ്രവര്‍ത്തികള്‍ക്കും കോളജ് പിന്തുണ നല്‍കുകയോ അവ ക്ഷമിക്കുകയോ ചെയ്യില്ല. – കോളജ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മനുഷ്യരെ കൊല്ലുന്ന റോബോട്ടുകള്‍ വേണ്ട, വിവാദ തീരുമാനം മാറ്റി സാന്‍ഫ്രാന്‍സിസ്കോ

ന്യൂയോര്‍ക്ക് : റോബോട്ടുകള്‍ക്കിടെയില്‍ ഏറ്റവും അപകടകാരികളായ ‘ കില്ലര്‍ റോബോട്ടു”കളെ കുറ്റവാളികള്‍ക്കെതിരെ പൊലീസില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന നയം പിന്‍വലിച്ച്‌ യു.എസിലെ സാന്‍ഫ്രാന്‍സിസ്കോ.മാരക നിര്‍മ്മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റര്‍ലിജന്‍സ് ) ആയുധങ്ങളായ ഇവയുടെ ഉപയോഗത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.കഴിഞ്ഞാഴ്ച അംഗീകരിച്ച നയം പിന്‍വലിക്കാന്‍ സാന്‍ഫ്രാന്‍സിസ്കോ ഭരണകൂടം വോട്ടെടുപ്പ് നടത്തുകയായിരുന്നു.

ഇതോടെ കില്ലര്‍ റോബോട്ടുകളെ പൊലീസില്‍ ഉപയോഗിക്കേണ്ട എന്ന് നഗരത്തിലെ ബോര്‍ഡ് ഒഫ് സൂപ്പര്‍വൈസേഴ്സ് തീരുമാനമെടുത്തു. എന്നാല്‍ സങ്കീര്‍ണമായ പരിമിത കേസുകളില്‍ അവ ഉപയോഗിക്കണോ എന്ന് തീരുമാനിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.ഇത്തരം റോബോട്ടുകളെ നിലവില്‍ സേനയില്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇതേ മാതൃകയിലെ 17 റോബോട്ടുകള്‍ പൊലീസിന്റെ കൈവശം ഉണ്ട്. അന്തിമ അനുമതി ലഭിച്ചാല്‍ ഇവയെ ഭാവിയില്‍ വിന്യസിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

ജീവന് ഭീഷണിയായ അതിതീവ്രമായ ഘട്ടിത്തിലെത്തുമ്ബോള്‍ മാത്രമേ ഇവയെ ഭാവിയില്‍ ഉപയോഗിക്കൂ എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.അതേ സമയം, സയന്‍സ് ഫിക്ഷന്‍ കഥകളിലെ സാങ്കല്പിക കഥാപാത്രങ്ങളായ മനുഷ്യ രൂപത്തിലുള്ള സ്വയം തീരുമാനങ്ങളെടുക്കുന്ന ഭീകരന്‍ റോബോട്ടുകളെയല്ല ഇവിടെ കില്ലര്‍ റോബോട്ടുകളെന്ന് ഉദ്ദേശിക്കുന്നത്. മനുഷ്യ ഇടപെടല്‍ ഇല്ലാതെയോ അല്ലെങ്കില്‍ വിദൂര നിയന്ത്രണത്തിലൂടെയോ ലക്ഷ്യങ്ങള്‍ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കാന്‍ ശേഷിയുള്ള മാരക ഓട്ടണോമസ് ആയുധങ്ങളാളെയാണ് പ്രതിരോധ മേഖലയില്‍ ഉപയോഗിക്കുന്നത്.

ഇവ മനുഷ്യന്റെ നിയന്ത്രണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഓക്ക്‌ലന്‍ഡിലും പൊലീസില്‍ കില്ലര്‍ റോബോട്ടുകളെ ഉപയോഗിക്കണമെന്ന ആവസ്യം ഉയര്‍ന്നെങ്കിലും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നടപ്പാക്കാനായില്ല. റോബോട്ടുകളില്‍ ഷോട്ട്ഗണ്‍ ഘടിപ്പിക്കണമെന്നായിരുന്നു ഓക്ക്‌ലന്‍ഡ് പൊലീസിന്റെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group