ഹൈദരാബാദ്: എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ ഇനി സ്വര്‍ണവും എടുക്കാം. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വര്‍ണനാണയങ്ങള്‍ എടിഎമ്മിലൂടെ എടുക്കാം.ഹൈദരാബാദിലെ ബേഗംപേട്ടിലാണ് ഗോള്‍ഡ് എടിഎം.അശോക് രഘുപതി ചേബംറിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഗോള്‍ഡ് സിക്ക ലിമിറ്റഡിന്റെ ഓഫീസിലാണ് എടിഎം സ്ഥാപിച്ചത്.ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ക്യൂബ് ടെകനോളജീസ് എന്ന കമ്ബനിയുടെ സഹായത്തോടെയാണ് ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
ഓരോ സമയത്തും സ്വര്‍ണത്തിന്റെ വില എത്രയാണെന്ന് എടിഎം സ്ക്രീനില്‍ തെളിയും. ലോകത്തെ ആദ്യ റിയല്‍ ടൈം ഗോള്‍ഡ് എടിഎം കൂടിയാണിത്.ഗോള്‍ഡ് എടിഎമ്മില്‍ നിന്ന് കോയിന് രൂപത്തിലാണ് സ്വര്‍ണം ലഭിക്കുക 0.5 ഗ്രാം മുതല്‍ 100 ഗ്രാം സ്വര്‍ണം വരെ എടിഎം വഴി വാങ്ങാന്‍ സാധിക്കും. 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് എടിഎം നല്‍കുക.
വാങ്ങുന്ന വേളയില്‍ അളവ്, വില,ഗുണനിലവാരവും ഗ്യാരണ്ടിയും വ്യക്തമാക്കുന്ന രേഖയും എടിഎമ്മില്‍ നിന്ന് ലഭിക്കും. 24 മണിക്കൂറും എടിഎം പ്രവര്ത്തിക്കുംതെലങ്കാന വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ സുനിത ലക്ഷ്മറെഡ്ഡി എടിഎമ്മിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് എടിഎമ്മെന്ന് അവര്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
ഗോള്‍ഡന്‍ ബോള്‍ നേടാനല്ല താന്‍ ഖത്തറിലെത്തിയതെന്ന് ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ
ദോഹ: ഗോള്‍ഡന്‍ ബോള്‍ നേടാനല്ല താന്‍ ഖത്തറിലെത്തിയതെന്ന് ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ. താന്‍ സ്വപ്നം കാണുന്നത് ഫുട്ബോള്‍ ലേകകപ്പ് മാത്രമാണെന്നും ഫ്രാന്‍സിനായി അത് നേടിക്കൊടുക്കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ഈ ലോകകപ്പ് എനിക്ക് അഭിനിവേശമാണ്, ഇതെന്റെ സ്വപ്നങ്ങളുടെ പോരാട്ടമാണ്., പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെതിരായ മത്സരത്തിന് ശേഷം എംബാപ്പെ പറഞ്ഞു.
ലോകകപ്പിനായി തയ്യാറായി തന്നെയാണ് എത്തിയതെന്നും ഇതുവരെ എല്ലാം ഭംഗിയായി നടന്നുവെന്നും എംബാപ്പെ പറഞ്ഞു. എന്നാല്‍ ലക്ഷ്യത്തിലേക്ക് ഒരുപാട് മുന്നേറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് നേടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം. ഇപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയമാണ് മുന്നിലുള്ളതെന്നും മത്സരത്തിന് പിന്നാലെ കൈലിയന്‍ എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞു.
ഇരട്ടഗോളുകളുമായി കൈലിയന്‍ എംബാപ്പെ മിന്നിയ മത്സരത്തില്‍ പോളണ്ടിനെ മറികടന്ന് (3-1) ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഇതോടെ, എംബാപ്പെ അഞ്ചു ഗോളുകളോടെ ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒറ്റയ്ക്ക് മുന്നിലെത്തി. ഖത്തര്‍ ലോകകപ്പില്‍ നാല് കളികളില്‍ നിന്നാണ് എംബാപ്പെ അഞ്ച് ഗോളുകള്‍ നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ നാല് ഗോളുകളാണ് സ്കോര്‍ ചെയ്തിരുന്നത്.
രണ്ട് ലോകകപ്പുകളില്‍ ഫ്രാന്‍സിനായി നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടവും സ്വന്തമായി.ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സിനായി അഞ്ച് തവണ വലകുലുക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. 1958-ല്‍ ജസ്റ്റ് ഫൊണ്ടയിന് 13-ഗോളുകള്‍ നേടിയിരുന്നു. പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജുകളില്‍ അഞ്ച് ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായും മാറി.