സ്ട്രൈറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ നിർമ്മിച്ച് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രം ജിന്ന് ഡിസംബർ 30ന് പ്രേക്ഷകർക്ക് മുന്നിലെത്തും. സൗബിൻ സാഹിർ നായകനാകുന്ന ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് പറയുന്നത് സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.
കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്. സംഗീതം പ്രശാന്ത് പിള്ള. മൃദുൽ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയ് ബിച്ചു, നദീം, ജോഷ്വിൻ ജോയ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ജംനീഷ് തയ്യിൽ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ ദീപു ജോസഫ്, ആർട്ട് ഗോകുൽ ദാസ്, അഖിൽ രാജ്, കോസ്റ്റും മഷർ ഹംസ, മേപ്പ് ആർ,ജി വയനാടൻ, പ്രൊഡക്ഷൻ കോണ്ട്രോളർ മനോജ് കാരന്തൂർ. പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്ങ് സ്ട്രാറ്റജി കണ്ടെന്റ് ഫാക്ടറി മീഡിയ. സ്ട്രൈറ്റ് ലൈൻ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
തളിപ്പറമ്പിലെ ‘മിഡ്നൈറ്റ് സെയിൽ’ പോലീസ് ലാത്തിച്ചാർജിൽ കലാശിച്ചു
ഇന്നലെ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ഒരു മണി വരെ 80 ശതമാനം വരെ സെയിൽ എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് നടത്തിയ ‘മിഡ്നൈറ്റ് സെയിലിൽ’ തടിച്ച് കൂടിയ ജനപ്രവാഹം പൊതു ജനങ്ങൾക്കും യാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടായി.ദേശീയ പാതയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. മുൻകരുതലുകളില്ലാതെ നടത്തിയ മിഡ്നൈറ്റ് സെയിൽ കാരണം ഉണ്ടായ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതിന് തളിപ്പറമ്പിലെ ഷോപ്പറിക്സിന് എതിരെ പോലീസ് കേസെടുത്തു.
പൊലീസ് ലാത്തി വീശി കടയടപ്പിച്ചു. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ സെയിൽ കാരണം ഉണ്ടായ ഗതാഗത കുരുക്ക് പന്ത്രണ്ട് മണിയോടെ പോലീസ് സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ച് ഗതാഗത തടസ്സം നീക്കി.