ബംഗളൂരു: വിവര സാങ്കേതികവിദ്യ (ഐ.ടി) മേഖലയിലെ തലസ്ഥാനം എന്ന ബംഗളൂരു നഗരത്തിന്റെ ഖ്യാതിക്ക് മങ്ങലേല്ക്കുന്നു.ഏറ്റവും പുതിയ കണക്കനുസരിച്ച് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ബംഗളൂരുവിനെക്കാള്‍ കൂടുതല്‍ വളര്‍ച്ച നേടുന്നത് ഹൈദരാബാദാണ്. അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്സിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഐ.ടി മേഖലയിലെ ഓഫിസുകള്‍ തുടങ്ങല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഹൈദരാബാദ് ബംഗളൂരുവിനെ പിന്തള്ളി.
ഐ.ടി, ഐ.ടി അനുബന്ധമേഖലയില്‍ പുതിയ ഓഫിസ് സ്ഥാപിക്കല്‍, നടത്തിപ്പ് തുടങ്ങിയവക്കായി ഏറെ ആളുകള്‍ മുന്നോട്ടുവരുന്നത് ഹൈദരാബാദിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2022-23 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയിലെ കണക്കാണിത്. ഇക്കാലയളവില്‍ ഹൈദരാബാദില്‍ 8.2 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്ഥലം പുതുതായി ഉണ്ടായിട്ടുണ്ട്. ഏഴ് നഗരങ്ങളുടെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെയുള്ളതിന്റെ 34 ശതമാനം പുതിയ ഓഫിസ് സ്ഥലങ്ങളും തയാറാക്കിയിരിക്കുന്നത് ഹൈദരാബാദിലാണ്. റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സ്ഥാനമാണ് ബംഗളൂരുവിന്.
കോവിഡ് കാലത്ത് മിക്ക കമ്ബനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞതോടെ കമ്ബനികള്‍ ജീവനക്കാരെ ഓഫിസുകളിലേക്ക് തിരിച്ചുവിളിക്കുകയാണ്. ഇതോടെയാണ് ഓഫിസ് കാര്യങ്ങള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലും വളര്‍ച്ച ഉണ്ടായത്. കമ്ബനികള്‍ പുതിയ ഓഫിസ് സ്ഥലങ്ങള്‍ കണ്ടെത്തുന്ന തിരക്കിലാണ്.
ഏപ്രിലിനും സെപ്റ്റംബറിനും ഇടയില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഓഫിസ് സ്ഥലങ്ങള്‍ കൈവശപ്പെടുത്തിയത് ഹൈദരാബാദിലാണ്. പുതിയ ഓഫിസ് സ്ഥലങ്ങളുടെ വിതരണത്തിലും ഏഴ് നഗരങ്ങളെ തട്ടിച്ചുനോക്കുമ്ബോള്‍ ഹൈദരാബാദിലാണ് വര്‍ധന. ചെന്നൈയും എന്‍.സി.ആര് കോര്‍പറേഷനും ഈ മേഖലയില്‍ 82 ശതമാനം, 35 ശതമാനം, 26 ശതമാനം എന്നിങ്ങനെ വളര്‍ച്ച നേടി.
മുംബൈ, പുണെ, ബംഗളൂരു എന്നിവിടങ്ങളില്‍ 45 ശതമാനം, 32 ശതമാനം, 16 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. ഏഴ് നഗരങ്ങളില്‍ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍. ഈ മൂന്നു നഗരങ്ങളിലുമായാണ് ഓഫിസ് സ്ഥലങ്ങളുടെ 66 ശതമാനം കൈകാര്യങ്ങളും നടക്കുന്നത്. വരുന്ന അര്ധവാര്ഷികത്തിലും ഇതേനില തുടരുമെന്നാണ് അനറോക്ക് പ്രവചിക്കുന്നത്.
ജോലി മില്ലില്‍; പൊലീസ് ചമഞ്ഞ് വാഹനപരിശോധന നടത്തിയിരുന്ന യുവാവ് പിടിയില്‍; SI ആണെന്ന് ഭാര്യയേയും വിശ്വസിപ്പിച്ചു
കോയമ്ബത്തൂര്‍: പൊലീസ് ചമഞ്ഞ് വാഹനപരിശോധന നടത്തി യാത്രക്കാരില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. വിരുദ്നഗര്‍ജില്ലാ തിമ്മംപട്ടി മള്ളങ്കിണര്‍ സ്വദേശി സെല്‍വമാണ് (39) അറസ്റ്റിലായത്.ബുള്ളറ്റും ഹെല്‍മറ്റും പൊലീസിന്റെ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് ഇയാള്‍ വാഹനപരിശോധന നടത്തിയിരുന്നത്.കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞിരുന്നത്.
എന്നാല്‍ മുഖ്യമന്ത്രി പോകുന്ന പാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ യാത്രക്കാരനാണ് സുഹൃത്തായ എസ്.ഐ.ക്ക് ഇയാളെക്കുറിച്ച് വിവരംനല്‍കിയത്.കരുമത്തംപട്ടി സ്വദേശി ശശികുമാര്‍ ശനിയാഴ്ച വൈകിട്ട് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സെല്‍വം തടഞ്ഞുനിര്‍ത്തി പിഴയടക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സുഹൃത്തായ പോലീസുകാരനെ വിവരമറിയിച്ചു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു.പിന്നീട് രണ്ടു പോലീസുകാരെ സംഭവസ്ഥലത്ത് അയച്ചപ്പോഴും താന്‍ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്കെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തിരുപ്പൂര്‍ തെക്കല്ലൂര് ഭാഗത്ത് സ്പിന്നിങ് മില്ലില്‍ ജോലിക്കാരനാണെന്ന് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ വിവാവഹം കഴിച്ചിരുന്നു.
ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാള്‍ പോലീസാണെന്ന് തന്നെയാണ് പറഞ്ഞത്. വീട്ടില്‍നിന്നും ജോലിക്ക് പോകുമ്ബോള്‍ യൂണിഫോം ധരിച്ച് പോകുന്ന സെല്‍വം വഴിയില്‍ വേഷംമാറിയ ശേഷമാണ് മില്ലില്‍ ജോലിക്കുപോയിരുന്നത്.