ബെംഗളൂരു: മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഐടി മന്ത്രി അശ്വത്ഥ് നാരായൺ. രാജ്യത്തെ നഗരങ്ങളിൽ ഒന്നായി കണക്കാക്കുന്ന ബെംഗളൂരുവിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്.ഇവ ആവർത്തിക്കാതിരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെ അദ്ദേഹം പറഞ്ഞു.
ബൈക്ക് ടാക്സി യാത്രയ്ക്കിടെയാണ് ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം നായന്തഹള്ളിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തു സ്വകാര്യ സ്കൂൾ ബസിനുള്ളിൽ വീട്ടമ്മയെ പീഡിപ്പിച്ച ഡ്രൈവറും പിടിയിലായിരുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അപരിചിതരുമായി യാത്ര ഒഴിവാക്കണമെന്നും യാത്രാവിവരങ്ങൾ സുഹൃത്തുക്ക ളും വീട്ടുകാരുമായി പങ്കുവയ്ക്കണമെന്നും പൊലീസ് അറിയിച്ചു.
കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ
തിരുവനന്തപുരം: പ്രീ പ്രൈമറി മുതലുള്ള സ്കൂൾ ക്ലാസുകളിൽ കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ ലഭ്യമാകുമെന്ന് മന്ത്രി. വി.അബ്ദുറഹ്മാൻ. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. അക്കാദമികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല കാര്യവട്ടം എൽഎൻസിപിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ഉന്നത നിലവാരമുള്ള സംവിധാനങ്ങൾ ആവശ്യമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.മികച്ച കായിക ഉപകരണങ്ങൾ, സ്വിമ്മിങ്പൂ ൾ, ജിമ്മുകൾ, ഭക്ഷണക്രമങ്ങൾ, മരുന്നുകൾ, താമസ സൗകര്യം എന്നിവ അക്കാദമിയുടെ ഭാഗമായി ഒരുക്കും. 1400 കോടിയോളം രൂപ കായിക രംഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റ്, കിഫ്ബി വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കായിക കോഴ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സർവകലാശാലയുമായി സഹകരിച്ച് കായിക അക്കാദമിയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആൻഡ് റിസർച്ച് സെന്ററും ആരംഭിച്ചു. കേരളത്തിന്റെ കായിക രംഗം 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമുള്ള മേഖലയാണെന്ന വസ്തുത മനസിലാക്കണം. ഇതനുസരിച്ചുള്ള തൊഴിൽ മേഖല തുറന്നു നൽകുകയെന്ന സങ്കൽപ്പത്തോടെയാണ് കായിക അക്കാദമികൾക്ക് തുടക്കമാകുന്നത്.
വർഷങ്ങളായി കായികമേഖലയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കുന്നവർക്ക് ഇത് ആശ്വാസമായിരിക്കും. നിലവിലുള്ള കളിക്കങ്ങളെ 24 മണിക്കൂറും ഉപയോഗിക്കാനും കായിക രംഗത്തെ നൂതനമായ ആശയങ്ങൾ സ്റ്റാർട്ട് അപ്പ് അടക്കമുള്ള സംരഭങ്ങളിലേക്ക് നയിക്കാനും കഴിയണം.
കായിക താരങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലുൾപ്പെടെ സുതാര്യമായ ഓൺലൈൻ പരിശോധന സംവിധാനങ്ങൾ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ പി എസ് സി ക്കുൾപ്പെടെ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ളതും സുതാര്യമായതുമയ തെരഞ്ഞെടുപ്പ്, പരിശീലന സംവിധാനം എന്നിവ കായിക അക്കാദമികളിൽ സർക്കാർ ഉറപ്പു വരുത്തും.
നിലവിലെ കേരളത്തിന്റെ കായിക രംഗത്തെ പ്രകടനങ്ങളിലെ ദൗർബല്യങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ശിൽപ്പശാലയിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സികുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.കെ. ബിനീഷ് സ്വാഗതം ആശംസിച്ചു. ടി.പി. ദാസൻ, എസ്. രാജീവ്, ചന്ദ്രലാൽ, ബീന മോൾ, ജി. കിഷോർ, പത്മിനി തോമസ്, തോമസ് മാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.