ന്യൂഡല്‍ഹി: ഡല്‍ഹി – കാണ്‍പൂര്‍ ട്രെയിനില്‍ സൈഡ് സീറ്റിലിരുന്ന യുവാവിന് കഴുത്തില്‍ ഇരുമ്ബുദണ്ഡ് കയറി ദാരുണാന്ത്യം.ജനല്‍ തുളച്ചുകയറി വന്ന ഇരുമ്ബ് ദണ്ഡ് യുവാവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഋഷികേശ് ദുബെ എന്ന യുവാവാണ് മരിച്ചത്.
ഡല്‍ഹി – കാണ്‍പൂര്‍ നീലാചല്‍ എക്സ്പ്രസില്‍ കോച്ചിന്റെ ചില്ലുജനല്‍ തകര്‍ത്ത് ഇരുമ്ബ് ദണ്ഡ് കഴുത്തില്‍ തുളച്ചുകയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ പ്രയാഗ്രാജ് ഡിവിഷനിലെ ദന്‍വാറിനും സോമ്നക്കും ഇടയില്‍ രാവിലെ 8.45നാണ് അപകടമുണ്ടായത്. ട്രെയിന്‍ അലിഗഡ് ജംഗ്ഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിന് കൈമാറിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാഹനം ഓവര്‍ടേക്ക് ചെയ്തതിന് മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; ദലിത് യുവാവ് മരിച്ച നിലയില്‍
ബംഗളൂരു: ബൈക്ക് ഓവര്‍ടേക്ക് ചെയ്തതിന് ദലിത് യുവാവിന് ‘മുന്നാക്ക ജാതി’ക്കാരുടെ ക്രൂരമര്‍ദനം. മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദിച്ചു. സംഭവത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു.
കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വൊക്കലിഗ സമുദായക്കാരായ അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളെ മുല്‍ബഗല്‍ ബേവഹള്ളി സ്വദേശിയായ ഉദയ് കിരണ്‍ ബൈക്കില്‍ മറികടന്നെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബൈക്കും മൊബൈലും പിടിച്ചുവാങ്ങുകയും ചെയ്തു.
ഇതു തിരിച്ചുചോദിച്ചതോടെയാണ് സമീപത്തെ ഒരു മരത്തില്‍ കെട്ടിയിട്ട് യുവാവിനെ ക്രൂരമായി മര്‍ദിച്ചതെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. നാല് മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ശേഷം കെട്ടഴിച്ചുവിടുകയും അക്രമികള്‍ കടന്നുകളയുകയുമായിരുന്നു.
സംഭവം അറിഞ്ഞ് ഉദയ് കുമാറിന്റെ പിതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ നാഗരാജു സ്ഥലത്തെത്തി. ഉദയിനെ വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയ യുവാവിനെ തൊട്ടടുത്തുള്ള ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അക്രമികള്‍ മദ്യാലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കെതിരെ എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.