ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ വൈദ്യുത (ഇലക്ട്രിക്) സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏതര് എനര്‍ജിയുടെ രണ്ടാമത്തെ പ്ളാന്റ് ഹൊസൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രതിവര്‍ഷം 4,20,000 സ്കൂട്ടറുകള് നിര്‍മ്മിക്കാന്‍ ഇതോടെ കഴിയും. ഏതര് 450 എക്സ്., 450 പ്ളസ് എന്നീ മോഡലുകള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെയാണ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്.
ഹൊസൂരിലെ രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ ഭാവിയില്‍ അഞ്ചായി വര്‍ദ്ധിപ്പിക്കുമെന്ന് ഏതര് എനര്‍ജി സഹസ്ഥാപകനും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ സ്വപ്നില്‍ ജെയിന്, നിര്‍മ്മാണ വിഭാഗം മേധാവി സഞ്ജീവ് കുമാര്‍ സിംഗ് എന്നിവര്‍ പ്ളാന്റ് സന്ദര്‍ശിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്നുലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് പ്ളാന്റ്.സ്വന്തമായി വികസിപ്പിച്ചതാണ് ഏതര് സ്കൂട്ടറുകള്. അലുമിനിയം ഷാസിയിലാണ് നിര്‍മ്മാണം. ഏതര് ഡിസൈന്‍ ചെയ്ത പാര്‍ട്സുകള്‍ വിവിധ സ്ഥലങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇവ കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയയാണ് പ്ളാന്റില്‍ നടത്തുന്നത്. സ്കൂട്ടറിന്റെ 99 ശതമാനം ഘടകങ്ങളും ഇന്ത്യന്‍ നിര്‍മ്മിതം. ബാറ്ററി നിര്‍മ്മിക്കുന്ന സെല്ലുകള്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.സ്മാര്‍ട്ട് സ്കൂട്ടറുകളാണ് ഏതറിന്റേത്. ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെ നവീന സാങ്കേതിക സംവിധാനങ്ങള്‍ സ്കൂട്ടറിലുണ്ട്.
ഡിസൈന്‍, ഉത്പാദനം എന്നിവയിലും നവീനത വിനിയോഗിക്കുന്നു. 200 പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് സ്കൂട്ടറുകള് വിപണിയിലിറക്കുന്നത്. 80 കിലോമീറ്റര്‍ വരെ വേഗം ലഭിക്കും.കേരളവിപണിയില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനും സാദ്ധ്യതകള്‍ വിനിയോഗിക്കാനും വൈദ്യുത സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏതര് എനര്‍ജി. കൂടുതല്‍ ഷോറൂമുകളും ചാര്‍ജിംഗ് സ്റ്റേഷനുകളും കേരളത്തില്‍ സ്ഥാപിക്കും.
കേരളത്തിലെ വൈദ്യുത സ്കൂട്ടര്‍ വിപണിയുടെ 33 ശതമാനവും ഏതറിന്റേതാണെന്ന് ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് എസ്. പൊഖേല ‘കേരളകൗമുദി”യോട് പറഞ്ഞു. ഒമ്ബത് ഷോറൂമുകളുണ്ട്. ഏതറിന് സാദ്ധ്യതകളുള്ള സംസ്ഥാനമാണ് കേരളം. വൈദ്യുത വാഹനങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവരാണ് കേരളീയര്‍. വൈദ്യുതി വാഹനങ്ങളോട് താത്പര്യമുള്ള കേരളത്തില്‍ കൂടുതല്‍ വിപണി നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നുണച്ചി’ എന്ന് അധ്യാപിക വിളിച്ചു: വിദ്യാര്‍ഥിനി ഒന്നാം നിലയില്‍നിന്നു ചാടി
കരൂര്‍ (തമിഴ്നാട്): മറ്റ് കുട്ടികളുടെ മുന്നില്‍വച്ച് അധ്യാപിക അധിക്ഷേപ വാക്ക് ചൊരിഞ്ഞതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു ചാടി.സംഭവം തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളില്‍.പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതാണോ കാല്‍വഴുതി വീണതാണോയെന്നു പോലീസ് അന്വേഷിക്കുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവള്‍തന്നെ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഞങ്ങളുടെ സ്കൂളില്‍ ഒരു സാംസ്കാരിക പരിപാടി നടക്കുകയായിരുന്നു. ഒരു പെണ്‍കുട്ടി അതിന്റെ വീഡിയോ എടുക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അത് നിരസിച്ചു. ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ അവള് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ ദൂരെയായതിനാല്‍ ഞാന്‍ തന്നെ വീഡിയോ പകര്‍ത്തി. ഇതു കണ്ടുനിന്ന ടീച്ചര്‍ എന്നെ പിടികൂടി ശകാരിച്ചു. മറ്റൊരാള്‍ ആവശ്യപ്പെട്ടിട്ടാണ് ഞാന്‍ മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചതെന്നു കേണു പറഞ്ഞിട്ടും അധ്യാപിക കൂട്ടാക്കിയില്ല.
എന്നെ നുണച്ചി എന്ന് മറ്റെല്ലാവരുടെയും മുന്നില്‍ വച്ച് വിളിച്ചു. എനിക്കത് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു- പെണ്‍കുട്ടി വീഡിയോയില്‍ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.