Home Featured ബംഗളൂരു: പ്രസവത്തിന് കൈക്കൂലി; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‍പെന്‍ഷന്‍

ബംഗളൂരു: പ്രസവത്തിന് കൈക്കൂലി; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‍പെന്‍ഷന്‍

by കൊസ്‌തേപ്പ്

ബംഗളൂരു: പ്രസവത്തിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‍പെന്‍ഷന്‍. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.

രാമനഗര ബിഡദി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ ശശികല, ഐശ്വര്യ എന്നിവരെയാണ് സസ്‍പെന്‍ഡ് ചെയ്തത്. ശശികല സര്‍ക്കാര്‍ ജീവനക്കാരിയും ഐശ്വര്യ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് പ്രകാരമുള്ള കരാര്‍ ജീവനക്കാരിയുമാണ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും ഡോ. ശശികലയെ സസ്പെന്‍ഷന്‍ കാലയളവില്‍ മാണ്ഡ്യ നാഗമംഗല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യ വകുപ്പ് കമീഷണര്‍ ഡി. രണ്‍ദീപ് ഞായറാഴ്ച ഇറക്കിയ അടിയന്തര ഉത്തരവില്‍ പറയുന്നു.

സംഭവത്തിന്റെ വിഡിയോ കര്‍ണാടക കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു. പ്രസവം കഴിഞ്ഞ് രൂപ എന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഭര്‍ത്താവായ മഞ്ജുനാഥില്‍നിന്ന് 6000 രൂപ ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മഞ്ജുനാഥ് തന്നെ മൊബൈലില്‍ പകര്‍ത്തിയതുപോലെയാണ് വിഡിയോ ദൃശ്യമുള്ളത്. പൈസ കുറക്കണമെന്നും 2000 രൂപയേ നല്‍കാനാകൂ എന്നും മഞ്ജുനാഥ് ഡോക്ടര്‍മാരോട് അപേക്ഷിക്കുന്നത് വിഡിയോയിലുണ്ട്. മാസാവസാനമായതിനാല്‍ ശമ്ബളം ലഭിച്ചിട്ടില്ലെന്നും പറയുന്നത് കേള്‍ക്കാം. എന്നാല്‍, 6000 രൂപതന്നെ വേണമെന്ന് ഡോക്ടര്‍മാര്‍ ശഠിച്ചു. തങ്ങള്‍ക്ക് രണ്ടു പേര്‍ക്കും 2000 വീതവും ‘സാറി’ന് 2000വും നല്‍കേണ്ടതുണ്ടെന്ന് ഡോ. ഐശ്വര്യ പറയുന്നുണ്ട്. പൈസ കുറക്കണമെന്ന് യുവാവ് തുടര്‍ച്ചയായി അപേക്ഷിക്കുമ്ബോള്‍, ഇതേ ആവശ്യവുമായി മറ്റുള്ളവരും വരുമെന്നാണ് ഡോക്ടര്‍മാരുടെ മറുപടി.

സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. 40 ശതമാനം കമീഷന്‍ സര്‍ക്കാറിന് കീഴില്‍ ആശുപത്രികള്‍പോലും അഴിമതി കേന്ദ്രമായെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പണമില്ലെങ്കില്‍ ജീവനില്ല എന്നതാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സാഹചര്യം. സമയാസമയം കമീഷന്‍ വിഹിതം എത്തിച്ചേരുന്നതിനാല്‍ ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ ഇതിനോട് കണ്ണടച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

എപ്പോഴും വിശപ്പ്; വയറിനുള്ളില്‍ 187 നാണയത്തുട്ടുകള്‍; 58 വയസ്സുകാരന്‍ കഴിച്ചത് 1 മുതല്‍ 5 രൂപയുടെ വരെ നാണയങ്ങള്‍

ബംഗളൂരു: വിശപ്പ് മാറ്റുന്നതിനായി നാണയത്തുട്ടുകള്‍ വിഴുങ്ങിയ ആളുടെ വയറ്റില്‍ നിന്ന് നാണയങ്ങള്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. കര്‍ണാടകയിലെ റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ എന്ന 58 വയസ്സുകാരന്റെ ആമാശയത്തില്‍ നിന്നാണ് 187 നാണയങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത നാണയങ്ങള്‍ക്ക് ഒന്നര കിലോ ഭാരം വരും. കഴിഞ്ഞ 7 മാസം കൊണ്ടാണ് ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയതെന്നാണ് ഇയാള്‍ പറയുന്നത്. എപ്പോഴും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാലാണ് നാണയങ്ങളും കഴിച്ചു തുടങ്ങിയത്.

ഒരു രൂപ മുതല്‍ അഞ്ച് രൂപയുടെ വരെ നാണയത്തുട്ടുകള്‍ ഇയാള്‍ വിഴുങ്ങാറുണ്ടായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിലെ നാണയങ്ങള്‍ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group