മൂന്ന് വര്‍ഷം മുന്‍പ് മരിച്ച കുഞ്ഞിന്റെ ശരീരം അച്ചാറ് പാത്രത്തിനുള്ളില്‍ സൂക്ഷിച്ച് വച്ച ദമ്ബതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ദക്ഷിണ കൊറിയയിലെ ജിയോങ്ഗി പ്രവിശ്യയിലാണ് സംഭവം. അച്ചാറിടുന്ന പ്ലാസ്റ്റിക് പാത്രത്തിനുള്ളില്‍ കുഞ്ഞിന്റെ ദേഹം ഒളിപ്പിച്ചതിനാണ് ദമ്ബതികള്‍ക്കെതിരെ കേസെടുത്തതെന്ന് കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് ദമ്ബതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെയ്നറില്‍ ഒളിപ്പിച്ച കുഞ്ഞിന്റെ ശരീരം കണ്ടെത്തുന്നത്. ഈ കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ചുവെന്നാണ് ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. അതേസമയം കുഞ്ഞിനെ കൊന്നതാണെന്ന ആരോപണം അമ്മ നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം താനും ഭര്‍ത്താവും ചേര്‍ന്ന് അച്ചാറ് കുപ്പിക്കുള്ളില്‍ ഇട്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നത്.
35 സെന്റിമീറ്റര്‍ ഉയരവും 24 സെന്റിമീറ്റര്‍ വീതിയുമുള്ള കുപ്പിയിലാണ് കുഞ്ഞിനെ ഇട്ടുവച്ചിരുന്നത്. കുട്ടിയെ പ്രീസ്കൂളില്‍ ചേര്‍ക്കുകയോ ആരോഗ്യ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് പോലീസ് കുട്ടിയെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തുന്നത്. സ്കൂളില്‍ ചേരേണ്ട കുട്ടികളുടെ കണക്കെടുത്തപ്പോള്‍ മാത്രമാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്നാണ് ഇവര്‍ ഈ വിഷയം പോലീസിനെ അറിയിക്കുന്നത്.
ശിശു പരിപാലന നിയമങ്ങള്‍ ലംഘിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കുട്ടി എങ്ങനെയാണ് മരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മരിച്ചതിന് ശേഷം അച്ചാറ് കുപ്പിയില്‍ ഇട്ട് വയ്ക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹ അവശിഷ്ടം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരുന്നത്. ഇതിന്റെ ഫലം ലഭിച്ചതിന് ശേഷം മാതാപിതാക്കള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
കര്‍ണാടകയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് പരിഗണനയില്‍: ബസവരാജ് ബൊമ്മൈ
ബംഗളൂരു: സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ശനിയാഴ്ച ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഏക സിവില്‍ കോഡ് ഏറെക്കാലമായി ദേശീയ തലത്തില്‍ ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളും അതിനെക്കുറിച്ച് പഠിക്കുകയും വിവിധ വശങ്ങള് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ അത് നടപ്പാക്കും”- ബൊമ്മൈ പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വെള്ളിയാഴ്ച ശിവമൊഗ്ഗയില്‍ പാര്‍ട്ടി പരിപാടികളില്‍ സംസാരിക്കുമ്ബോള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം സമത്വത്തെ കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറയുന്നുണ്ടെന്നും സമത്വം ഉറപ്പാക്കാന്‍ ഏക സിവില്‍ കോഡ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.