Home Featured ബെംഗളൂരു: പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 2 രൂപ കൂട്ടി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളൂരു: പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 2 രൂപ കൂട്ടി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളൂരു: കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 2 രൂപ കൂട്ടി. പുതിയ നിരക്ക് ഇന്ന് നിലവിൽ വരുമെന്ന് കെഎംഎഫ് ചെയർ മാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. മറ്റു പാൽ ഉൽപന്നങ്ങളുടെ വിലയിലും മാറ്റമുണ്ടാകും. കൂടുതൽ വിൽപനയുള്ള ടോൺഡ് മിൽക് (നീല പാക്കറ്റ്) ലീറ്ററിന് 37 രൂപയിൽ നിന്ന് 39 രൂപയായി ഉയരും.

അര ലീറ്റർ പാക്കറ്റിന് 19ൽ നിന്ന് 20 രൂപയാകും. ഈ മാസം 14നു നന്ദിനി പാലിന്റെ വില ലീറ്ററിന് 3 രൂപ കെഎംഎഫ് കൂട്ടിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാതിരുന്നതോടെ വിലവർധന താൽക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് കെഎംഎഫ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധന 2 രൂപയിലൊതുക്കാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരിയിലാണ് ഇതിന് മുൻപ് പാൽ വില ലീറ്ററിന് 2 രൂപ ഉയർത്തിയത്. ജിഎസ്ടി ഏർപ്പെടുത്തിയതോടെ തൈരിന്റെ വില ജൂണിൽ 2 രൂപ വരെ കൂട്ടിയിരുന്നു.

പാൽ വില കുറവ് കർണാടകയിൽ :ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാൽവില കുറവ് ഇപ്പോഴും കർണാടകയിൽ തന്നെയാണ്.കേരളത്തിൽ മിൽമ പാലിന് ലീറ്ററിന് 52 രൂപ തമിഴ്നാട്ടിൽ ആവിൻ പാലിന് 40 രൂപയും ആന്ധ്രയിൽ വിജയ പാലിന് 55 രൂപയും മഹാരാഷ്ട്രയിൽ അമൂലിന് 51 രൂപയുമാണ് വില.

നഗരത്തിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടല്‍ ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ് ഹയാത്ത് റീജന്‍സി. കൊച്ചിയിലും, തൃശൂരിലുമാണ് മറ്റ് രണ്ട് ഹോട്ടലുകള്‍.

രാജ്യത്തെ പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്തേത്.തലസ്ഥാനത്ത് നഗരഹൃദയത്തില്‍ വഴുതയ്ക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജന്‍സി. എട്ട് നിലകളിലായുള്ള ഹോട്ടല്‍ നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററുകളിലൊന്നായി മാറും. 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ഗ്രേറ്റ് ഹാള്‍. 10,500 ചതുരശ്രടി വിസ്തീര്‍ണത്തില്‍ സ്വിമ്മിങ് പൂളിനു സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണ്.

എസ്‌കലേറ്റര്‍, ഗ്ലാസ് എലവേറ്റര്‍, ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്നു വേദികളിലായി 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഡൈനാമിക് ഇവന്റ് സ്‌പേസാണ് ഹോട്ടലിനുള്ളത്. ഒരേസമയം ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ക്രമീകരണങ്ങളില്‍ വിവാഹമോ, കോര്‍പറേറ്റ് കോണ്‍ഫറന്‍സോ അടക്കം വലുതും ചെറുതുമായ നിരവധി ഇവന്റുകള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് ഹോട്ടലിന്റെ രൂപകല്‍പന.

അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ഹയാത്ത് റീജന്‍സിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1650 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്. നഗരത്തിന്റെ വിശാലമായ കാഴ്ചയൊരുക്കുന്ന രീതിയിലാണ് സ്യൂട്ടിന്റെ ഡിസൈന്‍. ഇതിന് പുറമേ ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റിജന്‍സി സ്യൂട്ടുകള്‍, 37 ക്ലബ് റൂമുകള്‍ ഉള്‍പ്പെടെ 132 മുറികള്‍ ഹോട്ടലിലുണ്ട്. വൈവിധ്യം നിറഞ്ഞ ഡൈനിങ് അനുഭവങ്ങള്‍ നല്‍കുന്ന മലബാര്‍ കഫേ, ഒറിയന്റല്‍ കിച്ചണ്‍, ഐവറി ക്ലബ്, ഓള്‍ തിങ്‌സ് ബേക്ക്ഡ്, റിജന്‍സി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്‌റ്റോറന്റുകളുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group