Home Featured ദുര്‍ഗന്ധമൊഴിവാക്കാന്‍ ആന്തരികാവയവങ്ങള്‍ മുറിച്ചു മാറ്റി; മുഖം കത്തിച്ചു; കാമുകിയെ കഷണങ്ങളാക്കിയ അഫ്താബിന്റെ കൊടും ക്രൂരത

ദുര്‍ഗന്ധമൊഴിവാക്കാന്‍ ആന്തരികാവയവങ്ങള്‍ മുറിച്ചു മാറ്റി; മുഖം കത്തിച്ചു; കാമുകിയെ കഷണങ്ങളാക്കിയ അഫ്താബിന്റെ കൊടും ക്രൂരത

by കൊസ്‌തേപ്പ്

ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തില്‍ പ്രതി അഫ്താബിന്റെ കൊടും ക്രൂരതകളെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്.ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ശവശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ കുടലുകളും (intenseness) മറ്റ് ആന്തരിക അവയവങ്ങളും (internal organs) അഫ്താബ് നീക്കം ചെയ്തിരുന്നതായി പൊലീസ് വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചാല്‍ അയല്‍വാസികളില്‍ സംശയത്തിനിടയാക്കുമെന്നതിനാലാണ് അഫ്താബ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറയുന്നു. അവയവങ്ങള്‍ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി സംസ്ഥാനത്തുടനീളമുള്ള മാലിന്യക്കൂമ്ബാരങ്ങളില്‍ (garbage dumps) വലിച്ചെറിഞ്ഞതായി അഫ്താബ് പറയുന്നു. അവയില്‍ മിക്കതും തെരുവ് നായ്ക്കള്‍ തിന്നുകയോ പൂര്‍ണമായും അഴുകുകയോ ചെയ്തിട്ടുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ശ്രദ്ധയുടെ ശരീരം കഷ്ണങ്ങളാക്കി മുറിച്ചതിനു ശേഷം മുഖം തിരിച്ചറിയാതിരിക്കാന്‍ കത്തിച്ചുവെന്നും മൃതദേഹം സംസ്‌കരിക്കാനുള്ള വഴികള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തി. പ്രശസ്ത അമേരിക്കന്‍ ക്രൈം പരിപാടിയായ ഡെക്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അഫ്താബ് മനുഷ്യശരീരം വെട്ടിമാറ്റുന്നതിനെ കുറിച്ച്‌ വായിച്ചതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മെയ് 18നാണ് തന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ ശ്രദ്ധ വാള്‍ക്കറെ അഫ്താബ് അമീന്‍ പൂനെവാല കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിച്ചിരുന്നു. ഇത് സൂക്ഷിക്കുന്നതിനായി അഫ്താബ് ഒരു വലിയ ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. പിന്നീടുള്ള 18 ദിവസങ്ങളിലായാണ് അഫ്താബ് ശരീരഭാഗങ്ങള്‍ ഡല്‍ഹിയിലുടനീളം ഉപേക്ഷിച്ചത്. ഇതിനായി പുലര്‍ച്ചെ 2 മണിക്ക് അയാള്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു.

ശ്രദ്ധയും അഫ്താബും മുംബൈയിലെ ഒരു കോള്‍ സെന്ററിലെ ജീവനക്കാരായിരുന്നു. അവിടെ വെച്ചാണ് അവര്‍ പ്രണത്തിലാകുന്നതും ഒരുമിച്ച്‌ താമസിക്കാന്‍ തുടങ്ങിയതും. ശ്രദ്ധയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തിനോട് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനാലാണ് ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറിയത്. മെഹ്‌റോളിയിലായിരുന്നു പിന്നീട് അവരുടെ താമസം. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ എവിടെയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, പെട്ടെന്ന് അപ്‌ഡേറ്റുകള്‍ നിലച്ചു. അങ്ങനെയാണ് ശ്രദ്ധയുടെ പിതാവ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ശ്രദ്ധയുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ശ്രദ്ധയെ വിവാഹം കഴിക്കാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫ്താബ് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും കാര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ ശ്രദ്ധയെ കൊലപ്പെടുത്തിയെന്നുമാണ് അഫ്താബ് പറഞ്ഞത്.

കുറ്റകൃത്യം നടത്തിയതിനു ശേഷവും അഫ്താബ് ഒരു ഡേറ്റിംഗ് ആപ്പിലൂടെ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു. ശ്രദ്ധയുടെ മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ താന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്ത് തന്നെ നിരവധി സ്ത്രീകള്‍ തന്നെ കാണാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അഫ്താബ് സമ്മതിച്ചിട്ടുണ്ട്.

ഛത്തര്‍പൂരിലെ ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ശ്രദ്ധയുടെ തുടയെല്ല് ഫോറന്‍സിക്, പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയുടേത് തന്നെയാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശ്രദ്ധയുടെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ ട്രക്കില്‍ നിന്ന് മാലിന്യം തള്ളിയ രണ്ട് സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

മുംബൈയില്‍ തളിരിട്ട പ്രണയം; വീടുവിട്ടിറങ്ങിയ ശ്രദ്ധ കാമുകന്റെ ഫ്രിഡ്ജില്‍ 35 കഷണങ്ങളായതെങ്ങിനെ

ഡല്‍ഹിയില്‍ 26കാരിയെ കാമുകന്‍ വെട്ടിക്കഷണങ്ങളാക്കി ഉപേക്ഷിച്ച വാര്‍ത്തയുടെ നടുക്കത്തിലാണ് രാജ്യം. തിങ്കളാഴ്ചയോടെ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നതോടെ രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.കൊലപാതകം (murder) കേട്ട് ഒരു കൂട്ടര്‍ നടുങ്ങിയപ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് വലിയ ആശ്ചര്യമായിരുന്നു. ഒരു എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റ് കൂടിയായ പ്രതി അഫ്താബ് പൂനാവാലെയ്ക്ക് എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ സാധിച്ചുവെന്നാണ് ചിലര്‍ ചോദിക്കുന്നത്. ദിവാലി (diwali) ആഘോഷങ്ങളില്‍ പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ക്യാംപെയിനില്‍ മുന്‍നിരയില്‍ നിന്നയാളാണ് അഫ്താബ് (aftab) എന്നും സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു. അങ്ങനെയുള്ളയാള്‍ക്ക് എങ്ങനെ സ്വന്തം കാമുകിയെ 35 കഷണങ്ങളാക്കി വെട്ടിനുറുക്കാന്‍ സാധിച്ചുവെന്ന് ഇവര്‍ ചോദിക്കുന്നു.

അഫ്താബും ശ്രദ്ധ വാല്‍ക്കര്‍ (shradha walkar) എന്ന 26കാരിയും കഴിഞ്ഞ കുറച്ചുനാളുകളായി ലിവിംഗ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. ഡല്‍ഹിയാണ് ഇരുവരും താമസിച്ചിരുന്നത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച്‌ കൊന്നശേഷം കഷണങ്ങളാക്കി അഫ്താബ് വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റിംഗും നടത്തിയിരുന്നു. എന്നാല്‍ മെസേജുകളില്‍ സംശയം തോന്നിയ ശ്രദ്ധയുടെ ബാല്യകാല സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ ആണ് ശ്രദ്ധയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്.

‘ജൂലൈ മുതല്‍ ശ്രദ്ധയില്‍ നിന്ന് ഒരു മറുപടിയും കിട്ടിയിട്ടില്ല. ഞാന്‍ കടുത്ത ആശങ്കയിലായി. അവളുടെ ഫോണും സ്വിച്ച്‌ ഓഫ് ആയി. മറ്റ് സുഹൃത്തുക്കള്‍ക്കിടയില്‍ അന്വേഷിച്ചതിന് ശേഷമാണ് ഞാന്‍ ശ്രദ്ധയുടെ സഹോദരനെ വിവരം അറിയിച്ചത്. പിന്നീട് പൊലീസില്‍ പരാതി നല്കുകയായിരുന്നു,’ ലക്ഷ്മണ്‍ പറഞ്ഞു.

അതേസമയം ശ്രദ്ധയുടെ മറ്റ് സുഹൃത്തുക്കളുടെ മൊഴി എടുത്തു വരികയാണെന്നും അഫ്താബിന്റെ മുന്‍ ബന്ധങ്ങളും അയാളുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അഫ്താബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ശ്രദ്ധയുമായി പരിചയമുള്ള അഫ്താബിന്റെ നാല് സുഹൃത്തുക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം ശ്രദ്ധയുടെ മൃതദേഹത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. 14 കഷണങ്ങളാണ് ഇതുവരെ ലഭിച്ചത്. അവ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

അഫ്താബ് മുമ്ബ് ഷെഫായി ജോലി ചെയ്ത് പ്രാവീണ്യം നേടിയയാളാണ്. മാംസം മുറിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു ഇയാള്‍. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌, ശ്രദ്ധയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം, പ്രതി ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച്‌ മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. സംശയം ഉണ്ടാകാതിരിക്കാനായി വിപുലമായ പദ്ധതിയാണ് പ്രതി ആവിഷ്‌കരിച്ചത്. എല്ലാ രാത്രിയിലും പുലര്‍ച്ചെ 2 മണിക്ക്, മൃതദേഹം അടങ്ങിയ ബാഗുമായി ഇയാള്‍ പുറത്തേക്ക് പോകുമായിരുന്നു. പിന്നീട് അവയില്‍ ചിലത് വനപ്രദേശത്ത് ഉപേക്ഷിക്കും. ചിലത് അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് നല്‍കിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃതദേഹം സൂക്ഷിക്കാനായി മാത്രം അഫ്താബ് ഒരു റഫ്രിജറേറ്റര്‍ സ്വന്തമായി വാങ്ങി. അതിന് ശേഷമാണ് ഇവ പലയിടത്തായി ഉപേക്ഷിച്ചത്. വീടിനുള്ളില്‍ ദുര്‍ഗന്ധം വരാതിരിക്കാനായി അഗര്‍ബത്തികളും മറ്റും ധാരാളമായി കത്തിച്ചുവെച്ചിരുന്നു. അമേരിക്കന്‍ ക്രൈം സീരീസായ ഡെക്സ്റ്റര്‍ എന്ന ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് അന്വേഷക ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഫോറന്‍സിക് വിദഗ്ധനായ നായകനും അയാള്‍ നടത്തുന്ന സീരിയല്‍ കില്ലിംഗും ആണ് ഡെക്സ്റ്റര്‍ സീരിസിന്റെ ഇതിവൃത്തം. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അഫ്താബ് ശ്രദ്ധയുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്.

ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കിയിട്ട് ദിവസങ്ങള്‍ പോലും കഴിയുന്നതിന് മുമ്ബ് തന്നെ അഫ്താബിനെ തേടി പല പെണ്‍കുട്ടികളും ഈ വീട്ടിലെത്തിയിരുന്നു. ശ്രദ്ധയെ കൊന്നതിന് ശേഷവും ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ അഫ്താബിനെ തേടി ഇവിടെയെത്തിയിരുന്നതായി അഫ്താബിന്റെ സുഹൃത്തുക്കളും, വീട്ടിലേക്ക് ഫുഡ് ഡെലിവെറി ചെയ്തിരുന്ന ജീവനക്കാരും പറയുന്നു.

മുംബൈയിലെ വസൈ സ്വദേശികളാണ് അഫ്താബും ശ്രദ്ധ വാല്‍ക്കറും. ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും 2019 മുതല്‍ നൈഗാവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ച്‌ താമസിച്ച്‌ വരികയായിരുന്നു. ശ്രദ്ധ ഒരു കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. അഫ്താബ് ഒരു ഗ്രാഫിക് ഡിസൈനറുമായിരുന്നു. തുടര്‍ന്ന് 2022ല്‍ ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍ മെയ് മാസത്തിന് ശേഷം ശ്രദ്ധയെ ഫോണില്‍ കിട്ടാതായതോടെ മാതാപിതാക്കള്‍ ആശങ്കയിലായി. പിന്നീട് സുഹൃത്തുക്കള്‍ വഴി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

‘മുംബൈയിലെ ഒരു കോള്‍ സെന്ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. അതേ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന അഫ്താബ് പൂനാവാലയുമായി അവര്‍ പ്രണയത്തിലായിരുന്നു. 2019 മുതല്‍ അവര്‍ അവിടെ ജോലി ചെയ്തുവരികയായിരുന്നു. ശ്രദ്ധയുടെ കുടുംബത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും നൈഗാവില്‍ താമസം തുടങ്ങി, തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറി,’ വസായ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സമ്ബത്ത് പാട്ടീല്‍ പറഞ്ഞു.

‘ഈ വര്‍ഷം മെയിലാണ് ശ്രദ്ധ ഡല്‍ഹിയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് ശ്രദ്ധയുടെ കുടുംബം അവരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഒക്ടോബറില്‍ വസായ് പൊലീസില്‍ ശ്രദ്ധയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് എത്തി. ഈ അന്വേഷണമാണ് ഡല്‍ഹിയില്‍ അവസാനിച്ചത്,’ അദ്ദേഹം പറഞ്ഞു.

ക്രൂരമായ കൊലപാതകത്തെ അപലപിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് (jayaram ramesh) ശ്രദ്ധയ്ക്കും ഇന്ത്യയുടെ പെണ്‍മക്കള്‍ക്കും നീതി വേണമെന്ന് ആവശ്യപ്പെട്ടു. പ്രതിയെ മാതൃകപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഫ്താബ് പൂനവാല തന്റെ ലിവിംഗ് ഇന്‍ റിലേഷന്‍ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ആ ക്രൂരതയില്‍ രാജ്യം മുഴുവന്‍ രോഷമുയരുകയാണ്. ഇതിനെപ്പറ്റി വിവരിക്കാന്‍ വാക്കുകളില്ല. എത്ര ഹീനമായ കുറ്റകൃത്യമാണിത്. കുറ്റവാളിയ്ക്ക് കടുത്ത ശിക്ഷ നല്‍കണം. ശ്രദ്ധയും ഇന്ത്യയുടെ പെണ്‍മക്കളും നീതി അര്‍ഹിക്കുന്നു,’ രമേശ് ട്വീറ്റ് ചെയ്തു.

ശ്രദ്ധ വാക്കറിന് നീതി തേടി ഭാരതീയ ജനതാ പാര്‍ട്ടി എം.എല്‍.എ രാം കദം(Ram Kadam) പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു. ശ്രദ്ധ വധക്കേസ് അന്വേഷിക്കുമ്ബോള്‍ ഡല്‍ഹി പൊലീസ് ”ലവ് ജിഹാദ്” നടന്നിരുന്നോ എന്ന് കൂടി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group