ബംഗളൂരു: ബന്ദിപൂര്‍ കടുവാസങ്കേതത്തിനുള്ളില്‍ കര്ശനനിയന്ത്രണത്തോടെ ക്ഷേത്രോത്സവം നടത്താമെന്ന് വനംവകുപ്പ്. കടുവാസങ്കേതത്തിലെ ഹെദിയല ഫോറസ്റ്റ് റേഞ്ചിനകത്താണ് ബെളദഗുപ്പ ശ്രീ മഹാദേശ്വര സ്വാമി ക്ഷേത്രം. ഇവിടെ എല്ലാവര്‍ഷവും ഉത്സവം നടത്താറുണ്ട്. കടുവകളുടെ പ്രധാന ആവാസകേന്ദ്രമാണിത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ലും 2021ലും ഉത്സവത്തിന് നിരോധനമുണ്ടായിരുന്നു. ഇത്തവണ നവംബര്‍ 20 മുതല്‍ 23 വരെയാണ് ഉത്സവം. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകനായ ഗിരിധര്‍ കുല്‍കര്‍ണി നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് (എന്‍.ടി.സി.എ) പരാതി നല്‍കിയിരുന്നു. നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഉത്സവം കടുവാസങ്കേതത്തിനും അതിലെ ജീവികള്‍ക്കും ദോഷകരമാകുമെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എന്‍.ടി.സി.എ കര്‍ണാടക സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.
ഇതോടെയാണ് ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ രമേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലൗഡ്സ്പീക്കറുകള്‍, ജനറേറ്ററുകള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വനത്തിനുള്ളില്‍ സ്വകാര്യവാഹനങ്ങള്‍ അനുവദിക്കില്ല. വാഹനങ്ങള്‍ വനപ്രദേശത്തിന്റെ പുറത്ത് നിര്‍ത്തണം. ഇവിടെനിന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഉത്സവത്തിന് വരുന്നവരെ ക്ഷേത്രത്തില്‍ എത്തിക്കും. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാകും ഉത്സവസമയം. ഇതുസംബന്ധിച്ച് എന്‍.ടി.സി.എക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കടുവ സങ്കേതത്തിനുള്ളില്‍ വര്‍ഷംതോറും ഇത്തരം പരിപാടി നടത്തുന്നത് വന്യമൃഗങ്ങള്‍ക്ക് ഏറെ ദോഷകരമാണെന്ന് കുല്‍ക്കര്‍ണി പറയുന്നു. ഒരുലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കാറുണ്ട്. കാളവണ്ടികള്‍, ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യവാഹനങ്ങള്‍, ലോറികള്‍, ബസുകള്‍ തുടങ്ങിയവയും ഉത്സവവുമായി ബന്ധപ്പെട്ട് എത്താറുണ്ട്. ശബ്ദകോലാഹലവും മറ്റും മൂലം വന്യജീവിസങ്കേതത്തിന് ഗുരുതരമായ പ്രശ്നങ്ങള്‍ സംഭവിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമാണോ?
ഭക്ഷണസാധനങ്ങള്‍ അത് പാകം ചെയ്തതായാലും അല്ലാത്തവയായാലും സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരാം. അല്ലാത്തപക്ഷം അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ കേള്‍ക്കാൻ സാധ്യതയുള്ളൊരു വാദമാണ് അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയരുത് എന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല എന്നും പറഞ്ഞുകേട്ടിരിക്കാം.
എന്നാല്‍ എന്താണ് ഈ വാദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്നത് പലര്‍ക്കും അറിയില്ല. ധാരാളം പേര് ഭക്ഷണം സൂക്ഷിക്കുന്നതിന് അലുമിനിയം ഫോയില്‍ ഉപയോഗിക്കാറുമുണ്ട്.
സത്യത്തില്‍ ഭക്ഷണം പൊതിയാൻ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യാമെങ്കില്‍ പിന്നെ അലൂമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിച്ചാലെന്ത് എന്ന സംശയവും ഇതോടെ നിങ്ങളില്‍ വരാം. എന്നാല്‍ കേട്ടോളൂ, അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും അത്ര നല്ലതല്ല.
അലൂമിനിയം ഫോയിലില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ ഇതില്‍ നിന്ന് അലൂമിനിയം മെറ്റല്‍ ഭക്ഷണത്തിലേക്ക് ചേരാമെന്നത് കൊണ്ടാണ് ഇതുപയോഗിക്കരുതെന്ന് പറയുന്നത്. പ്രത്യേകിച്ച് അസിഡിക് ആയ ഭക്ഷണങ്ങള്‍, സ്പൈസിയായ ഭക്ഷണം എന്നിവ. അതുപോലെ തന്നെ അലൂമിനിയം ഫോയില്‍ ചൂടാക്കുന്നതും ദോഷം തന്നെ. അതായത് ഇതില്‍ ഭക്ഷണം വച്ച് ചൂടാക്കുന്നതോ, ചൂടുള്ള ഭക്ഷണം ഇതില്‍ വയ്ക്കുന്നതോ എല്ലാം ദോഷമെന്ന് സാരം.
‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയൻസ്’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനവും ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നു.
ഇത് കൂടാതെ അലൂമിനിയം ഫോയിലില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ അതില്‍ ഓക്സിജൻ കയറാതെ പെട്ടെന്ന് തന്നെ നശിച്ചുപോകാനും കാരണമാകുന്നു. അത് കാരണം ബാക്കിയായ ഭക്ഷണങ്ങള്‍ ഇതില്‍ സൂക്ഷിക്കുന്നതും, ഭക്ഷണം ദീര്‍ഘനേരത്തേക്ക് ഇതില്‍ സൂക്ഷിക്കുന്നതുമൊന്നും നന്നല്ല.
പരമാവധി പാത്രങ്ങളില്‍ തന്നെ ഭക്ഷണം സൂക്ഷിക്കുക. അല്ലെങ്കില്‍ ക്ലിംഗ് റാപ് ഉപയോഗിക്കാം. യാത്രകളിലോ മറ്റോ ഉപയോഗിക്കാൻ ബട്ടര്‍ പേപ്പറുകളെ കൂടുതല്‍ ആശ്രയിക്കാം.