ബെംഗളൂരു • 1449 കോടിരൂപ ചെലവിട്ട് 39 റോഡുകൾ കൂടി വൈറ്റ് ടോപ്പിങ് ചെയ്യാൻ ബിബിഎംപി.114 കിലോമീറ്റർ ദൂരമാണ് റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നത്. ഔട്ടർ റിങ് റോഡിൽ സിൽക്ക് ബോർഡ് മുതൽ ലൗവറി ജംക്ഷൻ വരെയുള്ള 19 കിലോമീറ്റർ റോഡും ഇതിൽ ഉൾപ്പെടും. ആദ്യഘട്ടം 125 കി ലോമീറ്റർ റോഡാണ് വൈറ്റ് ടോപ്പിങ് ചെയ്തതിൽ. 972 കോടി രൂപയാണ് ഇതിന് ചെലവ് വന്നത്. രണ്ടാംഘട്ടത്തിൽ 49 കിലോമീറ്റർ വൈറ്റ്ടോപ്പ് ചെയ്യാൻ 704 കോടിയാണ് വക മാറ്റിയത്.
പകുതിയിലേറെ കുഴികൾ നികത്താൻ ബാക്കി:ബെംഗളൂരു നഗര റോഡുകളിലെ കുഴിയടപ്പിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ പകുതിയിലേറെ കുഴികൾ നികത്താൻ ബാക്കി.ഈ മാസം 15ന് അകം കുഴികൾ നികത്തുമെന്നാണ് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് ഉറപ്പ് നൽകിയിരുന്നത്.32011 കുഴികളിൽ 29517 കുഴികൾ അടച്ചതായി ബിബിഎംപി റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി യുദ്ധകാ ലാടിസ്ഥാനത്തിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ റോഡുകളിലെ കുഴിയടപ്പ് നടത്തിയെങ്കിലും മറ്റിടങ്ങളിലെ കുഴികൾ അടച്ചിട്ടില്ല.
താൽക്കാലിക ടാറിങ് പലയിടങ്ങളിലും തകർന്ന് മെറ്റൽ റോഡിൽ ചിതറി കിടക്കുകയാണ്. കുഴിയടപ്പ് കാര്യക്ഷമമായി മുന്നേറാത്ത സാഹചര്യത്തിൽ ഹൈക്കോ ടതി ഒട്ടേറെ തവണ സമയപരിധി നീട്ടി നൽകിയിട്ടും മഴയെ പഴി ചാരുകയാണ് ബിബിഎംപി. ഉദ്യോഗസ്ഥരുടെയും സാധന സാമഗ്രികളുടെയും അപര്യാപ്തതയും കുഴിയടയ്ക്കുന്നതിന് തടസ്സമാകുന്നു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചെങ്കിലും റോഡുകളിലെ അപകടക്കുഴികൾ തുടരുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് കൂടുതൽ ഭീഷണിയാവുകയാണ്.
കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്ക് കാവിനിറം; തീരുമാനവുമായി ബിജെപി സര്‍ക്കാര്‍
കര്‍ണാടക യില്‍ സ്‌കൂളുകള്‍ക്ക് കാവിനിറം നല്‍കാന്‍ തീരുമാനിച്ച് ബിജെപി സര്‍ക്കാര്‍.വിവേകാനന്ദന്റെ പേരില്‍ നിര്‍മിക്കുന്ന ക്ലാസ് മുറികള്‍ക്കാണ് കാവിനിറം നല്‍കാന്‍ തീരുമാനിച്ചത്. ശിശുദിനത്തോടനുബന്ധിച്ച് ബംഗളൂരുവില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള കല്‍ബുര്‍ഗി ജില്ലയില്‍ പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8000 ക്ലാസ് മുറി നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ സമ്ബ്രദായം കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കം. വിവേകാനന്ദന്‍ ധരിച്ചത് കാവിവസ്‌ത്രമായതുകൊണ്ടാണ് അതേ നിറം ക്ലാസ് റൂമുകള്‍ക്കും നല്‍കുന്നതെന്നാണ് ബിജെപിയുടെ വാദം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിദ്യാഭ്യാസ സമ്ബ്രദായത്തെ കാവിവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം ജൂണില്‍ പ്രമുഖ എഴുത്തുകാരുടെ അധ്യായങ്ങള്‍ ഒഴിവാക്കി പാഠപുസ്തകങ്ങളില്‍ ആര്‍എസ്‌എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള അധ്യായം സര്‍ക്കാര്‍ നീക്കംചെയ്യില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.