ബെംഗളുരു: ഗോവയിൽ നടന്ന അയൺമാൻ റിലേ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ എംപിയായി യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ. കായിക ക്ഷമത തെളിയിക്കാനായി നീന്തലും, ഹാഫ് മാരത്തണും, സൈക്ലിങ്ങും ഉൾപ്പെട്ട ട്രയണിൽ 90 കിലോമീറ്ററാണ് തേജസ്വി സൈക്കിൾ ചവിട്ടിയത്. ഇതേ ടീമിലെ ശ്രേയസ് ഹൊസൂർ 1.9 കിലോമീറ്റർ നീന്തിയപ്പോൾ, അനികേത് ജെയിൻ 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ പൂർത്തിയാക്കി.
ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഞായറാഴ്ച ചാലഞ്ച് ഉദ്ഘാടനം ചെയ്തത്. 30 രാജ്യങ്ങളിൽ നിന്നുള്ള 1500 യുവാക്കളാണ് 3 പേർ വീതമുള്ള ടീമുകളായി മാറ്റുരച്ചത്.
കര്‍ണാടകയിലെ മുസ്ലിം പള്ളി പോലുള്ള ബസ് സ്റ്റാന്‍ഡ്: പുതുക്കി പണിതില്ലെങ്കില്‍ പൊളിക്കുമെന്ന് ബി.ജെ.പി എം.പി
ബംഗളൂരു: മുസ്ലിം പള്ളിയുടെ രൂപത്തിലുള്ള ബസ് സ്റ്റാന്‍ഡ് ഉടന്‍ പുതുക്കി പണിതില്ലെങ്കില്‍ പൊളിക്കുമെന്ന കര്‍ണാടക ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പ്രസ്താവന വിവാദത്തില്‍.മൈസൂരു – ഊട്ടി റോഡിലാണ് കെട്ടിടം. എന്‍ജിനിയര്‍മാര്‍ 34 ദിവസത്തിനകം പുതുക്കി പണിതില്ലെങ്കില്‍ താന്‍ ജെ.സി.ബി കൊണ്ട് പൊളിക്കുമെന്നാണ് മൈസൂരു ലോക്സഭാംഗമായ പ്രതാപ് സിംഹയുടെ ഭീഷണി. ബസ് സ്റ്റാന്‍ഡിന് രണ്ട് താഴികക്കുടങ്ങളുണ്ട്. നടുക്ക് വലുതും സമീപമുള്ളത് ചെറുതും. അത് മസ്ജിദ് പോലാണ്.
അതൊരു മസ്ജിദിന് മാത്രമാണെന്നുമാണ് പ്രതാപിന്റെ ഭാഷ്യം.അതേസമയം ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളോട് സ്‌കൂളില്‍ പോകാതെ സര്‍ക്കാര്‍ ഫണ്ട് നീക്കിവച്ചിരിക്കുന്ന ‘മദ്രസ”യില്‍ പോകാന്‍ പ്രതാപ് സിംഹ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. 2015ല്‍ ആരംഭിച്ച കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷങ്ങളെയും സിംഹ വിമര്‍ശിച്ചിരുന്നു.
ടിപ്പു സുല്‍ത്താന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മാത്രം മാതൃകയാകുമെന്നും അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നുമായിരുന്നു സിംഹയുടെ ആരോപണം.