Home Featured ബെംഗളുരു-ഹുബ്ബള്ളി വന്ദേ ഭാരത് എക്സ്പ്രസ് മാർച്ചിൽ സർവീസ് ആരംഭിക്കും

ബെംഗളുരു-ഹുബ്ബള്ളി വന്ദേ ഭാരത് എക്സ്പ്രസ് മാർച്ചിൽ സർവീസ് ആരംഭിക്കും

ബെംഗളുരു:ബെംഗളുരു-ഹുബ്ബള്ളി വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത വർഷം മാർച്ചോടെ സർവീസ് ആരംഭിച്ചേക്കും. ട്രെയിനിന്റെ സമയ പട്ടിക ഉൾപ്പെടെ തയാറാക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേയ്ക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി.ബെംഗളൂരു ഹുബ്ബള്ളി പാതയുടെ വൈദ്യുതീകരണം ജനുവരിയോടെ പൂർത്തിയാകും.

മാർച്ചോടെ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രിയും ഹു ബ്ബള്ളി എംപിയുമായ പ്രഹ്ലാദ് ജോഷിയുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി 800 റോഡുകള്‍ക്ക്‌ തടയിടും , ഒന്നിലും ഒരു വ്യക്‌തതയില്ലാതെ കെ-റെയില്‍

പത്തനംതിട്ട : സില്‍വര്‍ ലൈന്‍ പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ സംസ്‌ഥാനത്തെ 839 പാതകള്‍ കെട്ടിയടയ്‌ക്കേണ്ടിവരുമെന്നു സൂചന.പദ്ധതിയുടെ ഡി.പി.ആര്‍. വിശദമായി പരിശോധിച്ച നീതി ആയോഗിന്റെ റിപ്പോര്‍ട്ടിലെ 44-ാം പേജില്‍ 207 റോഡുകള്‍ക്ക്‌ പദ്ധതി തടസം സൃഷ്‌ടിക്കുമെന്നാണ്‌ വ്യക്‌തമാക്കിയിട്ടുള്ളത്‌.

എന്നാല്‍ പദ്ധതി സംബന്ധിച്ച്‌ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ കെ-റെയില്‍ നല്‍കിയ മറുപടിയിലാണ്‌ 839 റോഡുകള്‍ക്ക്‌ തടയിടേണ്ടി വരുമെന്ന കാര്യം പരോക്ഷമായി സൂചിപ്പിച്ചിട്ടുള്ളത്‌. ഏതാണ്‌ ശരിയെന്ന കാര്യത്തില്‍ സംശയം ബാക്കി നില്‍ക്കുന്നു.ഡി.പി.ആര്‍. വിലയിരുത്തിയ ശേഷം നീതി ആയോഗ്‌ പറഞ്ഞത്‌ 2021 റോഡുകള്‍ സില്‍വര്‍ ലൈനിനെ മറികടക്കുമെന്നാണ്‌.

88 കിലോ മീറ്റര്‍ വരുന്ന മേല്‍പാലത്തിന്‌ അടിയിലൂടെ 332 റോഡുകളും 1482 റോഡുകള്‍ സില്‍വര്‍ ലൈന്‍ ട്രാക്കിനു മുകളിലൂടെ നിര്‍മിക്കുന്ന മേല്‍പാലത്തിലൂടെയും കടന്നുപോകും.ശേഷിക്കുന്ന 207 റോഡുകളെപ്പറ്റി ഒന്നും പറയുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഇവ കെട്ടിയടയ്‌ക്കാനുള്ള സാധ്യത നീതി ആയോഗ്‌ ചൂണ്ടിക്കാട്ടുന്നത്‌.എന്നാല്‍ വിവരാവകാശ നിയമപ്രകാരം ഇത്‌ സംബന്ധിച്ച്‌ കെ-റെയില്‍ നല്‍കുന്ന മറുപടിയില്‍ 374 റോഡുകള്‍ മാത്രമാണ്‌ ഓവര്‍ ബ്രിഡ്‌ജിലൂടെ കടന്നുപോകുന്നത്‌.

പാളത്തിന്‌ അടിയിലൂടെ കടന്നുപോകുന്നത്‌ 476 പാതകള്‍. തൂണുകളിലൂടെയുള്ള ആകാശപാതയ്‌ക്ക്‌ താഴെ 332 റോഡുകള്‍കൂടി പാതയെ മറികടന്ന്‌ പോകുമ്ബോഴും ശേഷിക്കുന്ന 839 പാതകളുടെ ഭാവി അനിശ്‌ചിതത്വത്തിലാകുന്നു.

ഇത്രയും റോഡുകളിലൂടെ മറുഭാഗത്തെത്തുന്നത്‌ എങ്ങനെയെന്ന കാര്യം ഡി.പി.ആറില്‍ വ്യക്‌തമാക്കിയിട്ടില്ല. സര്‍വീസ്‌ റോഡുകളെപ്പറ്റി അധികം പരാമര്‍ശങ്ങള്‍ ഡി.പി.ആറില്‍ ഇല്ലാത്തതിനാല്‍ ഇതു സംബന്ധിച്ച്‌ പുതിയ ആശങ്ക ഉടലെടുത്തിരിക്കുകയാണിപ്പോള്‍.ഡി.പി.ആര്‍. അപൂര്‍ണമാണെന്ന റെയില്‍വേ ബോര്‍ഡിന്റെ പരാമര്‍ശം ശരിവയ്‌ക്കുന്ന മറുപടിയാണ്‌ കെ-റെയില്‍ ഇപ്പോഴും നല്‍കുന്നത്‌.

പദ്ധതി മൂലം നഷ്‌ടമാകന്ന സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്കൊന്നും കണക്കില്ല.സര്‍വീസ്‌ റോഡുകള്‍ക്ക്‌ എത്ര കി.മീറ്റര്‍ ദൂരം വരും, സ്‌റ്റേഷനുകളിലേക്ക്‌ എത്താനുള്ള റോഡ്‌ പദ്ധതികള്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന മറുപടിയാണ്‌ ലഭിക്കുന്നത്‌. ചില ചോദ്യങ്ങള്‍ക്ക്‌ ഡി.പി.ആറില്‍ പറഞ്ഞിട്ടുള്ളതില്‍നിന്നും വ്യത്യസ്‌തമായ മറുപടിയും ലഭിക്കുന്നുണ്ട്‌.

You may also like

error: Content is protected !!
Join Our WhatsApp Group