ബെംഗളൂരു: സ്കൂട്ടർ അപകടത്തിനു പിന്നാലെ അതിനു കാരണമായ കുഴി ദമ്പതികൾ അടച്ചു. മല്ലേശ്വരം എട്ടാം ക്രോസിലാണു നഗരനിരത്തുകളുടെ ശോചനീയാവസ്ഥ വെളിവാക്കുന്ന സംഭവം. 55കാരനായ നാരായണ സ്വാമിയാണു മല്ലേശ്വരം ജംക്ഷനിലെ റോഡിലെ കുഴിയിൽ പെടാതിരിക്കാൻ സ്കൂട്ടർ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീണത്.സാരമായ പരുക്കുകളോടെ വീട്ടിലേക്കു മടങ്ങിയ നാരായണ സ്വാമി 10 മിനിറ്റിനു ശേഷം ഭാര്യ നാഗമണിക്കൊപ്പം തിരിച്ചെത്തി കുഴി നികത്തുകയായിരുന്നു.
വൻ അപകടത്തിൽ നിന്നാണു രക്ഷപ്പെട്ടതെന്നും സമാനമായ സംഭവങ്ങൾ ഒഴിവാക്കാനാണ് കുഴി അടച്ചതെന്നും ഇരുവരും പറഞ്ഞു. കുഴി അടയ്ക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങ്ളിൽ പ്രചരിച്ചതിനു പിന്നാലെ ഒട്ടേറെ പേർ അധികൃതർക്കെതിരെ വിമർശനവുമായി രംഗത്തെത്തി.ദിവസങ്ങൾക്കു മുൻപ് വൈറ്റ് ടോപ്പിങ് നടത്തി നവീകരിച്ച റോഡിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെടുകയായിരുന്നു.
പൈപ്പുകൾ സ്ഥാപിക്കാൻ ജലവിതരണ വകുപ്പ് കുഴി എടുത്തതാണ് റോഡ് തകരാൻ കാരണമെന്നാണ് ബിബിഎംപി നൽകുന്ന വിശദീകരണം. എന്നാൽ നവീകരണ പ്രവർത്തനങ്ങളുടെ നിലവാര കുറവ് റോഡ് തകരുന്നതിനു കാരണമായതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ബിബിഎംപിയുടെ കുഴി അടയ്ക്കൽ പ്രവർത്തനങ്ങളുടെ ഗുണമേന്മയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പ്രവർത്തനങ്ങൾ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തിയിരുന്നു.
ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി, അമ്മായിയെ 25കാരന്‍ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം 42കാരിയെ അനന്തരവന്‍ പീഡിപ്പിച്ചതായി പരാതി.പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി 25കാരന്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.ഗോണ്ടയിലെ ഛാപിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 42കാരി ചന്തയില്‍ പോയ സമയത്താണ് പീഡനം നടന്നത്. ചന്തയില്‍ വിടാമെന്ന് 25കാരന്‍ അമ്മായിക്ക് വാഗ്ദാനം നല്‍കി. ഇത് വിശ്വസിച്ച് വാഹനത്തില്‍ കയറിയ 42കാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യാത്രയ്ക്കിടെ അമ്മായിക്ക് ചായ നല്‍കി. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. അബോധാവസ്ഥയിലായ 42കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തി. വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.