Home Featured 6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം ; ഹര്‍ജി

6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം ; ഹര്‍ജി

6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ വരീന്ദര്‍ കുമാര്‍ ശര്‍മ, വരുണ്‍ താക്കൂര്‍ എന്നിവര്‍ മുഖേനെ ജയ താക്കൂറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ആര്‍ത്തവത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് കൃത്യമായ ഉപദേശവും കരുതലും പലപ്പോഴും ദരിദ്രപശ്ചാത്തലത്തിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ആരോഗ്യ, മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

പെൺകുട്ടിയെ 16 കാരൻ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി സെക്സ് വീഡിയോയ്ക്ക് അടിമ

കലബുറഗി : 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെക്‌സ് വീഡിയോകൾക്ക് അടിമയായ 16 വയസ്സുള്ള ഐടിഐ വിദ്യാർത്ഥിയെയും അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

അതേസമയം പെൺകുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ആളുകൾ പ്രതിഷേധിച്ചു. അഫ്‌സൽപൂർ സ്വദേശിയായ പെൺകുട്ടി പഠനത്തിനായി ബന്ധുവിനൊപ്പമാണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിക്കുന്നത്. ദീപാവലി അവധിക്കാലം നാട്ടിൽ ചിലവഴിച്ച ശേഷം ഗ്രാമത്തിൽ തിരിച്ചെത്തിയതായിരുന്നു പെൺകുട്ടി. ശൌചാലയത്തിൽ പോകുന്നതിനായി ഇറങ്ങിയ പെൺകുട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും മടങ്ങി വരാത്തത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ പരിസരത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് കരിമ്പിൻ തോട്ടത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. 

ഈ പ്രദേശങ്ങളിലെ പല ഗ്രാമീണ വീടുകളിലും ശൌചാലയം ഇല്ലാത്തതിനാൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ രാത്രികളിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയാകുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പൊലീസ് സൂപ്രണ്ട് ഇഷ പന്ത്, അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രസന്ന ദേശായി എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവം മാധ്യമങ്ങളളോട് വിശദീകരിക്കുമ്പോൾ പൊലീസ് സൂപ്രണ്ട് പോലും വികാരാധീനനായി.

You may also like

error: Content is protected !!
Join Our WhatsApp Group