കേരളത്തെ പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കം പശ്ചാത്തലമാക്കി സംവിധായകന് ജൂഡ് ആന്റണി ഒരുക്കുന്ന ‘2403 ഫീറ്റ്’ പൂര്‍ത്തിയായി.125ല്‍ പരം താരങ്ങള്‍ 200ല്‍ പരം ലൊക്കേഷനുകളില്‍ 100ലധികം ദിവസങ്ങള്‍ ചിത്രീകരിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. നാല് വര്‍ഷമായി തന്റെ കണ്ണീരും ചിന്ത കളും ടെന്‍ഷനും ഓട്ടവും ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു എന്നാണ് ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
2018 ഒക്ടോബറില്‍ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ,ചിലര്‍ക്ക് ഇതൊക്കെ നഷ്ടമായ ദുരിതനാളുകള്‍. സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു ഇന്‍സ്പിറേഷണല്‍ വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നത് കൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാന്‍ ആഗ്രഹമുണ്ടായി. ആ ദിവസങ്ങളിലെ പത്രങ്ങളും ചാനല്‍ വാര്‍ത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിറ്റില്‍ പറഞ്ഞു തീരില്ല . ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണര്‍ന്നു. നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. അന്ന് മുതല്‍ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടന് നില കൊണ്ടു. വേണു കുന്നപ്പിള്ളി എന്ന ഉഗ്രന്‍ നിര്‍മാതാവിനെ ആന്റോ ചേട്ടന് പരിചയപ്പെടുത്തി. കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാന്‍ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിര്‍മിക്കാന്‍ സധൈര്യം മുന്നോട്ടു വന്നു. 125ഇല് പരം ആര്‍ട്ടിസ്റ്റുകള്‍, 200 ഇല് പരം ലൊക്കേഷനുകള്‍ 100 ഇല് കൂടുതല്‍ ഷൂട്ടിംഗ് ഡേയ്സ്. ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു. 4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു. സര്‍വേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിര്‍മാതാവ് പദ്മകുമാര്‍ സാറിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് പറയാന്‍ വാക്കുകളില്ല. ഒരുഗ്രന്‍ ടീമിനെ ദൈവം കൊണ്ട് തന്നു. എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികള്‍ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോര്‍ന്നു പോകാതെ വലിയ സ്ക്രീനില്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ ഞങ്ങള്‍ 110 ശതമാനം പണിയെടുത്തിട്ടുണ്ട്.
ഉത്സവ സീസണില്‍ 62% ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
ഉത്സവ സീസണില്‍ 62 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. അവധിക്കാലത്തെ സൈബര്‍ സുരക്ഷയും ഓണ്‍ലൈന്‍ ഷോപ്പിംഗും സംബന്ധിച്ച് ഹാരിസ് പോള്‍ നടത്തിയ സര്‍വ്വേഫലമാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. സൈബര്‍ സുരക്ഷയിലെ ആഗോളഭീമന്മാരായ നോര്‍ട്ടണ്‍ലൈഫ് ലോക്കിന് വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.
2022 ഓഗസ്റ്റ് 15 നും 2022 സെപ്തംബര്‍ 1നും ഇടയില്‍, 18 വയസ്സിന് മുകളിലുള്ള 1001 ഇന്ത്യക്കാരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഷോപ്പിംഗ് നടത്തുന്നവര്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് സര്‍വ്വേഫലം ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും വെബ്സൈറ്റില്‍ പേയ്മെന്റ് വിവരങ്ങള്‍ സമര്‍പ്പിക്കുമ്ബോഴെല്ലാം ഒരാള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്തേക്കാമെന്ന് സര്‍വ്വേറിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് മികച്ച സൗകര്യം നല്‍കുന്നുണ്ടെങ്കിലും അതിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 60% ഇന്ത്യക്കാരും വര്‍ഷത്തിലെ മറ്റ് സമയങ്ങളെ അപേക്ഷിച്ച് സമ്മാനങ്ങള്‍ നല്കുന്ന സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്ബോള്‍ കൂടുതല്‍ അപകടസാധ്യതകള്‍ ഉള്ളതായി സമ്മതിക്കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ് ഇപ്പോള്‍ ആഗോള പ്രശ്നമായി മാറിയിരിക്കുകയാണ്. ഓണ്‍ലൈനായി വിപണനം നടക്കുന്ന എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഈ തട്ടിപ്പുകാരുടെ ലക്ഷ്യമാണ്. തട്ടിപ്പിന് ആക്കം കൂട്ടുന്നതോ പ്രേരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍, മോശമായ സാമ്ബത്തിക പ്രമോഷനുകള്‍ എന്നിവ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി അടുത്തിടെ പറഞ്ഞിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 6 മുതല്‍, ഗൂഗിള്‍ FCA അനുമതിയില്ലാത്ത (സ്വര്‍ണ്ണത്തിനും ക്രിപ്റ്റോകറന്‍സികള്‍ക്കും ഉള്‍പ്പടെ) നിക്ഷേപ പരസ്യങ്ങള്‍ നിരോധിച്ചിരുന്നു.