ബെംഗളൂരു: വിദേശ സന്ദർശകരുടെ എണ്ണത്തിൽ കർണാടകയ്ക്ക് 4-ാം സ്ഥാനം. കൂടുതൽ പേർ സന്ദർശിച്ചത് ഹംപിയും ബെംഗളൂരുവിലെ ടിപ്പു പാലസും. വിനോദസഞ്ചാര വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരി മുതൽ ഓഗസ്റ്റ് വരെ 2,83,256 പേരാണ് ഹംപി സന്ദർശിച്ചത്. – ഇതിൽ 627 പേർ വിദേശികളാണ്. 38706 പേർ ബെംഗളൂരു ടിപ്പുപാലസും സന്ദർശിച്ചതിൽ 270 പേർ വിദേശികളാണ്. പഞ്ചാബ്, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളാണ് ആദ്യ 3 സ്ഥാനങ്ങളിൽ.
മണ്‍സൂണ്‍ ടൈംടേബിള്‍ അവസാനിച്ചു; കൊങ്കണ്‍ വഴി ട്രെയിനുകള്‍ പഴയ സമയത്തിലേക്ക്
തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ മണ്‍സൂണ്‍ ടൈംടേബിള്‍ അവസാനിച്ചതോടെ ചൊവ്വാഴ്ച (നവംബര്‍ ഒന്ന്) മുതല്‍ പഴയ സമയക്രമത്തില്‍ ഓടിത്തുടങ്ങി.26 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുണ്ടായിരുന്നത്. ഇതില്‍ ഏഴ് ട്രെയിനുകളുടെ സമയത്തിലായിരുന്നു കാര്യമായ മാറ്റം.
എറണാകുളം ജങ്ഷന്- ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) ഉച്ചക്ക് 1.25നും തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് (12431) വൈകീട്ട് 7.15 നും തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര ട്രെയിന്‍ (22653) പുലര്‍ച്ച 12.30നും എറണാകുളം- അജ്മീര്‍ പ്രതിവാര മരുസാഗര്‍ എക്സ്പ്രസ് (12977) രാത്രി 8.25നും തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് (22659) രാവിലെ എട്ടിനും കൊച്ചുവേളി- ഋഷികേശ് വീക്ക്ലി എക്സ്പ്രസ് (22659) രാവിലെ 9.10നും കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് (12202) രാവിലെ 8.45നും യാത്ര ആരംഭിക്കുന്ന പഴയ സമയക്രമമാണ് നിലവില്‍വന്നത്.
തിരുവനന്തപുരം-മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നേരത്തേ എത്തിയിരുന്നു. മണ്‍സൂണ്‍ സമയക്രമം അവസാനിച്ചതോടെ നേരത്തേയെത്തല് ഒഴിവായി. 2022 ജൂണ്‍ 10 മുതല്‍ 2022 ഒക്ടോബര്‍ 31 വരെയായിരുന്നു കൊങ്കണ്‍ പാതയിലെ മണ്‍സൂണ്‍ ടൈംടേബിള്‍.