Home Featured ബെംഗളൂരു: കുറ്റകൃത്യങ്ങൾ പെരുകുന്നു;10 പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കും.

ബെംഗളൂരു: കുറ്റകൃത്യങ്ങൾ പെരുകുന്നു;10 പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കും.

ബെംഗളൂരു: നഗര ജില്ലയിൽ 10 പൊലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുന്നു. ജനസംഖ്യ കൂടുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ നടപടി തുടങ്ങിയത്.നിലവിൽ ക്രമസമാധാന പാലനത്തിന് 114 സ്റ്റേഷനുകളും 44 ട്രാഫിക് സ്റ്റേഷനുകളും 2 വനിതാ സ്റ്റേഷനുകളും 9 സൈബർ സ്റ്റേഷനുകളുമാണ് പ്രവർത്തിക്കുന്നത്. നോർത്ത് ഡിവിഷന് കീഴിൽ പുതുതായി അഞ്ചും സൗത്ത് ഡിവിഷന് കീഴിൽ രണ്ടും ഈസ്റ്റ് ഡിവിഷന് കീഴിൽ ഒന്നും സ്റ്റേഷനുകൾ ആരംഭിക്കാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു.

തമിഴ്നാട്ടിലും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തിപ്പെടുന്നു

ചെന്നൈ: കേരളത്തിനുപിന്നാലെ തമിഴ്നാട്ടിലും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. ആര്‍.എന്‍. രവി ഗവര്‍ണറായി ചുമതലയേറ്റതിനുശേഷം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവായിരിക്കയാണെന്ന് ഡി.എം.കെയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

പൊതുപരിപാടികളിലും മറ്റും ഗവര്‍ണര്‍ സനാതന ആശയങ്ങളിലധിഷ്ഠിതമായ പ്രസംഗങ്ങളാണ് നടത്തുന്നത്. ഡി.എം.കെ സര്‍ക്കാറിനെതിരായ പരോക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു. സനാതന, ആര്യ, ദ്രാവിഡ, പട്ടികവര്‍ഗ, തിരുക്കുറല്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ അസംബന്ധവും അപകടകരവുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ 120 ലധികം രാജ്യങ്ങള്‍ മതേതരമാണ്. എല്ലാ മതേതര രാജ്യങ്ങളിലും മതങ്ങളും സര്‍ക്കാറുമുണ്ട്. എന്നാല്‍, രണ്ടും തമ്മില്‍ ബന്ധമില്ല. ഇതൊന്നും അറിയാതെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്.

എല്ലാ മതങ്ങളും തുല്യമാണ്, മതത്തില്‍ വിവേചനമില്ല, എല്ലാവര്‍ക്കും തുല്യ അവകാശം, ഇഷ്ടമുള്ള മതം പിന്തുടരാനുള്ള അവകാശം, അവരുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതവിദ്യാഭ്യാസം പാടില്ല, ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം തുടങ്ങിയ ഭരണഘടനാതത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

മതേതരത്വ തത്ത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണെന്ന് സുപ്രീംകോടതിയുടെ ഒമ്ബതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ പ്രീതി പിടിച്ചുപറ്റി ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ കൈപ്പറ്റുന്നതിനുവേണ്ടിയാണ് ഗവര്‍ണര്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്. ഗവര്‍ണര്‍ രാജിവെച്ച്‌ ഭരണഘടനക്കെതിരെ സംസാരിക്കട്ടെയെന്നും ഇവര്‍ പ്രസ്താവിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group