ദില്ലി: ഇ കോമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ട് ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തി. അതായത് ഫ്ലിപ്കാർട്ടിലൂടെ ഒരു ഉപയോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ ‘ക്യാഷ് ഓൺ ഡെലിവറി’ എന്ന പയ്മെന്റ്റ് ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുന്നത് എന്നുണ്ടെങ്കിൽ ഫ്ലിപ്പ്ക്കാർട്ട് അഞ്ച് രൂപ ഫീസ് ഈടാക്കും. സാധാരണ ഡെലിവറി ചാർജ് ഫ്ലിപ്പ്ക്കാർട്ട് ഈടാക്കാറുണ്ട്. ഉപഭോക്താവ് ഓർഡർ ചെയ്യുന്ന സാധനത്തിന്റെ മൂല്യം 500 രൂപയിൽ താഴെ ആണെങ്കിൽ മാത്രമാണ് ഈ തുക നൽകേണ്ടത്. അതായത് 500 രൂപയ്ക്ക് മുകളിലാണ് ഓർഡർ ചെയ്ത സാധനത്തിന്റെ മൂല്യം എന്നുണ്ടെങ്കിൽ ഡെലിവറി ഫീസ് ഇല്ല .
ഫ്ലിപ്പ്കാർട്ടിൽ നിന്നും 500 രൂപയിൽ താഴെയുള്ള സാധനങ്ങളാണ് വാങ്ങുന്നത് എന്നുണ്ടെങ്കിൽ ഫ്ലിപ്കാർട്ട് പ്ലസ് എന്ന പേരിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഉൽപ്പന്നത്തിന് ഡെലിവറി ഫീസായി 40 രൂപ നൽകണം. അതേസമയം, 500 രൂപയോ അതിൽ കൂടുതലോ ഉള്ള ഓർഡറുകൾ സൗജന്യമായി ഫ്ലിപ്പ്കാർട്ട് ഡെലിവർ ചെയ്യുന്നു. എന്നാൽ ഇപ്പോൾ, ഡെലിവറി ഫീ പരിഗണിക്കാതെ, എല്ലാ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കും ഫ്ലിപ്പ്കാർട്ട് അഞ്ച് രൂപ ഹാൻഡ്ലിംഗ് ഫീസ് ഈടാക്കും
ഈ തുക നൽകാതിരിക്കാൻ ക്യാഷ് ഓൺ ഡെലിവറി എന്ന പേയ്മെന്റ് ഓപ്ഷൻ നൽകാതെ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ ഓൺലൈൻ പേയ്മെന്റ് തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്യുന്ന പക്ഷം ഹാൻഡ്ലിങ് ഫീ നൽകേണ്ടി വരില്ല.
2021-22 സാമ്പത്തിക വർഷം ഫ്ലിപ്പ്കാർട്ട് 31 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡെലിവറി നടത്തുമ്പോൾ ഉള്ള ഗതാഗതം, വിപണനം എന്നീ ചെലവുകൾ കാരണം സാമ്പത്തിക വർഷത്തിൽ ഫ്ലിപ്പ്ക്കാർട്ടിന്റെ അറ്റ നഷ്ടം 51 ശതമാനം വർധിച്ച് 4,362 കോടി രൂപയായി.
ജനങ്ങള്‍ക്ക് വേണമെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കങ്കണ റണാവത്ത്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത്.
ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്, ബി.ജെ.പി ടിക്കറ്റ് നല്കിയാല് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് താരം പറഞ്ഞു. ‘ഇന്ത്യ ടുഡേ’ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയത്തില്‍ ചേരുമെന്ന സൂചനയും കങ്കണ നല്കി. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പൊതുസേവനം ചെയ്യാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താന്‍ തയാറാണെന്ന് നടി മറുപടി നല്കി. ഹിമാചല്‍ പ്രദേശിലെ ആളുകള്‍ തനിക്ക് സേവിക്കാന്‍ അവസരം നല്കിയാല് അത് വളരെ മികച്ചതായിരിക്കുമെന്നും താരം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മഹാപുരുഷ്’ ആണെന്നും കങ്കണ പറഞ്ഞു. “പ്രധാനമന്ത്രി മോദിയും രാഹുല്‍ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം”- കങ്കണ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശ് വീഴില്ല എന്ന് കങ്കണ പറഞ്ഞു. ഹിമാചലിലെ ജനങ്ങള്‍ക്ക് അവരുടേതായ സൗരോര്‍ജ്ജമുണ്ട്. പച്ചക്കറികള്‍ സ്വയം വിളയിക്കുന്നു. ഹിമാചലില്‍ എ.എ.പിയുടെ സൗജന്യങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. തീവ്ര ഹിന്ദുത്വ, ബി.ജെ.പി അനുകൂല അഭിപ്രായപ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് കങ്കണ.