ബംഗളൂരു : അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമയുടെ വിജയത്തിനായി ക്ഷേത്രങ്ങളില്‍ പൂജനടത്തി ഭാര്യ അശ്വിനി. ഗന്ധദ ഗുഡി എന്ന ചിത്രത്തിന്റെ വിജയത്തിനായാണ് അശ്വിനി പൂജ നടത്തിയത്. മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അവര്‍ നേരിട്ടെത്തി പൂജയും വഴിപാടുകളും നടത്തിയത്. ദര്‍ശനം നടത്തവേ ചിത്രത്തിന്റെ സംവിധായകനായ അമോഘവര്‍ഷയും ഒപ്പമുണ്ടായിരുന്നു.
ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിക്കവേ പുനീത് ചിത്രത്തിന്റെ വിജയത്തിനായി നിമിഷാംബ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അശ്വിനിയും ക്ഷേത്രത്തിലെത്തിയത്. പുനീത് ദേവിയുടെ കടുത്ത ഭക്തനായിരുന്നു.
ഗഞ്ചമിലാണ് നിമിഷാംബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
400 വര്‍ഷങ്ങള്‍ക്ക് മുമ്ബ് രാജ വാഡിയാര്‍ പണികഴിപ്പിച്ച പാര്‍വതി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. കാവേരി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കൊത്തിവച്ചിരിക്കുന്ന ദേവിയുടെ വിഗ്രഹവും ശ്രീ ചക്രവും വളരെ വിശേഷപ്പെട്ടതാണ്.
പുനീത് ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് ക്ഷേത്ര തന്ത്രി സൂര്യനാരായണ ഭട്ട് പറഞ്ഞു. തന്റെ പുതിയ സിനിമ തിയേറ്ററുകളില്‍ എത്തുമ്ബോഴെല്ലാം അദ്ദേഹം ഇവിടെ വരുമായിരുന്നു. ഇന്ന് അദ്ദേഹം നമ്മെ വിട്ട് പോയത് വളരെ സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്കുമാറിനൊപ്പമുള്ള തന്റെ യാത്ര തുടങ്ങിയിട്ട് ഒക്ടോബര്‍ 29ന് രണ്ട് വര്‍ഷം പിന്നിട്ടു. ഇതിഹാസ താരം ഞങ്ങള്‍ക്ക് നല്കിയ അവസാന കഥയാണിതെന്നും സംവിധായകന് അമോഘവര്‍ഷ പറഞ്ഞു.
മോഹൻലാലിന്റെ ‘റാം’ 50 ശതമാനം പൂര്‍ത്തിയായി, അടുത്ത ഷെഡ്യൂള്‍ നവംബറില്‍
മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെ റാമിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ‘റാമി’ന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
‘റാം’ ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. മൊറോക്കോ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും. അടുത്ത വര്‍ഷം ജനുവരിയോടെ ‘റാം’ പൂര്‍ത്തിയാകും. ‘റാം’ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക എന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു.
‘കൂമൻ’ എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഉടൻ പുറത്തിറങ്ങാനുള്ളത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു.
നവംബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് കോൺസ്റ്റബിൾ ‘ഗിരിശങ്കർ’ ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള -തമിഴ്നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതാകുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു. ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മാണം. വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം.