പത്തനംതിട്ട: ഇലന്തൂരില്‍ കൊല്ലപ്പെട്ട രണ്ടുസ്ത്രീകളുടെ മാസം സൂക്ഷിച്ചത് ഷാഫിയുടെ നിര്‍ദേശപ്രകാരം. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും തെറ്റിദ്ധരിപ്പിച്ചു. ഇത്തരത്തില്‍ മനുഷ്യ മാംസം വിറ്റാല്‍, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.
ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നല്‍കി. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്ബത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരെയും വിശ്വസിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും ഷാഫി മൊഴി നല്‍കി. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മാംസം വാങ്ങാന്‍ ബംഗളൂരുവില്‍ നിന്ന് ആളു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് വരില്ലെന്നറിയിച്ചതോടെ കുഴിച്ചിടുകയും ചെയ്തു
റോസ്ലിനെ ബലി നല്‍കിയിട്ടും സാമ്ബത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവല്‍ സിംഗും ലൈലയും പറഞ്ഞപ്പോള്‍, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും ബലി നല്‍കണമെന്ന് പറഞ്ഞതും രണ്ടാമത്തെ ഇരയായി പത്മയെ കണ്ടെത്തിയതും. എറണാകുളത്തുകാരിയായ യുവതിയാണ് ഇടനിലക്കാരി ശ്രീദേവിയായി സംസാരിച്ചതെന്നും ഷാഫി വെളിപ്പെടുത്തി.
കൊലപാതകത്തിന്റെ പേരില്‍ ഭഗവല്‍ സിംഗിനേയും ലൈലയേയും ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഷാഫി മൊഴി നല്‍കി. ഇവരില്‍ നിന്ന് പലപ്പോഴായി 6 ലക്ഷം രൂപ വാങ്ങിയിരുന്നു, ഈ പണം ഇവര്‍ പല തവണ തിരിച്ചു ചോദിച്ചു. കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഈ പണം വാങ്ങിയത്, കൊലപാതകത്തില്‍ ഇരുവരേയും പങ്കാളികളായാക്കിയാല്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് കൂടുതല്‍ പണം വാങ്ങിയെടുക്കാമെന്നും താന്‍ കരുതിയതായും ഷാഫി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
വാഹനത്തിന്റെ താക്കോല്‍ പൊലീസ് ഊരിയെടുക്കുന്നെങ്കില്‍ ആ ദൃശ്യം ഫോണില്‍ പകര്‍ത്തണം, വാഹന പരിശോധനയ്ക്കിടെ ഓര്‍ക്കേണ്ട എട്ട് കാര്യങ്ങള്‍
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്ക് ഇറങ്ങാറുണ്ട്. നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്നും ഫൈന്‍ ഈടാക്കാറുമുണ്ട്.
എന്നാല്‍ ചില ഉദ്യോഗസ്ഥരെങ്കിലും നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നത് കാണാനാവും. ഇവര്‍ വാഹന ഉടമകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും പതിവാണ്. ജനങ്ങള്‍ക്ക് നിയമ വശങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇക്കൂട്ടര്‍ മുതലെടുക്കുന്നത്.
ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് അനുസരിച്ച് വാഹന പരിശോധന നടത്തുമ്ബോള്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചില ചട്ടങ്ങളുണ്ട്. വാഹന പരിശോധനയ്ക്കായി ട്രാഫിക് പോലീസ് റോഡരുകില്‍ കൈ കാണിക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ഇനി മറക്കരുത്.
1. ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് 1932 അനുസരിച്ച്, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഒരു അസിസ്റ്റന്റ് സബ്‌ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) റാങ്കിലുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ നിങ്ങള്‍ക്ക് പിഴ ചുമത്താനാകൂ.
എഎസ്‌ഐമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് നിങ്ങള്‍ക്ക് സ്ഥലത്തുതന്നെ പിഴ ചുമത്താന്‍ അധികാരമുണ്ട്. ട്രാഫിക് കോണ്‍സ്റ്റബിള്‍മാര്‍ക്ക് അവരുടെ സഹായത്തിനായി മാത്രമേ അവിടെ നില്‍ക്കാന്‍ കഴിയു. നിങ്ങളുടെ വാഹനത്തില്‍ നിന്ന് താക്കോല്‍ നീക്കം ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല.
2. പിഴ ചുമത്താന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ചെലാന്‍ ബുക്കോ ഇചെലാന്‍ മെഷീനോ കരുതണം. ഇവ രണ്ടും കൂടാതെ അവര്‍ക്ക് പിഴത്തുക പിരിക്കാന്‍ അധികാരമില്ല.
3. പരിശോധനയ്ക്ക് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസസ്ഥന്‍ യൂണിഫോം ധരിക്കണം, അതില്‍ ഉദ്യോഗസ്ഥന്റെ പേര് ഉള്ള നെയിം പ്‌ളേറ്റ് ഉണ്ടായിരിക്കണം. ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ സിവിലിയന്‍ വസ്ത്രമാണ് ധരിച്ചിട്ടുള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഐഡന്റിറ്റി പ്രൂഫ് കാണിക്കാന്‍ ആവശ്യപ്പെടാം.
4. ഒരു ട്രാഫിക് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് പരമാവധി 100 രൂപ മാത്രമേ പിഴ ചുമത്താനാകൂ. ഒരു എഎസ്‌ഐക്കോ എസ്‌ഐക്കോ മാത്രമേ 100 രൂപയ്ക്ക് മുകളില്‍ പിഴ ചുമത്താനാകൂ.
5. ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ നിങ്ങളുടെ വാഹനത്തില്‍ നിന്ന് താക്കോല്‍ നീക്കം ചെയ്യുകയാണെങ്കില്‍, ആ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുക, ഇതുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മുമ്ബാകെ പരാതിപ്പെടുക.
6. വാഹനമോടിക്കുമ്ബോള്‍ ഡ്രൈവിംഗ് ലൈസന്‍സും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റും കൈവശം വയ്ക്കണം.
അതേസമയം വാഹനത്തിന്റെ രജിസ്‌ട്രേഷന്റെയും ഇന്‍ഷുറന്‍സ് പേപ്പറിന്റെയും പകര്‍പ്പുകളും ഉണ്ടായിരിക്കണം.
7. പിഴ അടയ്ക്കാനുള്ള തുക കയ്യില്‍ ഇല്ലെങ്കില്‍, അത് പിന്നീട് കോടതിയില്‍ അടയ്ക്കാനാവും.
8. പരിശോധനയ്ക്കിടെ ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ നിങ്ങളോട് മോശമായി പെരുമാറിയാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെടണം.