Home Featured ദിലീപിന്റെ നായികയായി തമന്ന

ദിലീപിന്റെ നായികയായി തമന്ന

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ​ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് നടി തമന്ന. സെറ്റിലെത്തിയ തമന്നയെ പൂക്കൾ നൽകി ദിലീപ് സ്വീകരിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയിൽ തമന്ന വേഷമിടുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഏതാനും നാളുകൾക്ക് മുൻപ് ആരംഭിച്ചിരുന്നു. 

ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.  ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട്  വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നടൻ ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിം​ഗ് അവസാനിപ്പിക്കേണ്ടി വന്നു. ഒടുവിൽ ഈ വർഷം ഓ​ഗസ്റ്റിൽ ചിത്രീകരണം പുനഃരാരംഭിക്കുകയും അടുത്തിടെ ഷൂട്ടിം​ഗ് പൂർത്തി ആക്കുകയും ചെയ്തു. 

ക്യാമ്ബസിനകത്ത് വിലസി നടന്നത് പത്തുദിവസം; പരിഭ്രാന്തി പരത്തിയ കടുവ പിടിയില്‍

ഭോപ്പാല്‍: ഭോപ്പാലിലെ മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ക്യാമ്ബസില്‍ ഒരാഴ്ചയിലധികമായി ഭീതി പരത്തിയ കടുവയെ വനം വകുപ്പ് പിടികൂടി.

ഒക്ടോബര്‍ എട്ടിനാണ് മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ക്യാംപസില്‍ കടുവ കയറിയത്. സംഭവത്തിന് പിന്നാലെ അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും അവര്‍ കടുവയെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു

ക്യാമ്ബസിനകത്ത് സ്ഥാപിച്ച മൂന്ന് കൂടികളിലൊന്നിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ സത്പുര കടുവാ സങ്കേതത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ ഒക്ടോബര്‍ മൂന്നിനും ക്യാമ്ബസില്‍ ഒരു കടുവ കയറിയിരുന്നു. കെണിയിലായ കടുവ ഇതല്ലെന്നും ഈ കടുവ ക്യാമ്ബസ് വിട്ടിട്ടുണ്ടാകുമെന്നുമാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം. 650 ഏക്കര്‍ വരുന്നതാണ് ആകെ ക്യാമ്ബസ്.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ പതിനാറ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 50 ഓളം ജീവനക്കാര്‍ ക്യാമ്ബസില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് ക്യാമ്ബസില്‍ കയറിയ കടുവ ക്യാമറയില്‍ പതിഞ്ഞതിന് അന്ന് ഉച്ചയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഭാഗ്യവശാല്‍ ക്യാമ്ബസിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ അവധിയാണ്. എന്നാല്‍ അറുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കുന്നുണ്ട്. ജീവനക്കാരും അവരുടെ ബന്ധുക്കളുമടക്കം ഒരുപാട് പേര്‍ ക്യാംപസിനകത്ത് തന്നെ താമസിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും ഇതിനകത്ത് തന്നെയാണ്.

കടുവ സ്വമേധയാ തന്നെ ക്യാംപസ് വിട്ട് പുറത്തിറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു വനം വകുപ്പ് ജീവനക്കാര്‍. സാധാരണഗതിയില്‍ തന്റെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ച്ക്കകമോ ഒരാഴ്ചയോടെയോ തന്നെ അവിടം വിട്ടുപോകുമത്രേ. അതാണ് പതിവെന്ന് വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group