Home Featured കര്‍ണാടക: പ്രശസ്ത മദ്രസയില്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തി ; 9 പേര്‍ക്കെതിരെ കേസ്

കര്‍ണാടക: പ്രശസ്ത മദ്രസയില്‍ അതിക്രമിച്ച്‌ കയറി പൂജ നടത്തി ; 9 പേര്‍ക്കെതിരെ കേസ്

കര്‍ണാടകയിലെ ബിദറില്‍ ദസറ ഘോഷയാത്രയില്‍ പങ്കെടുത്ത ജനക്കൂട്ടത്തില്‍ ചിലര്‍ ബുധനാഴ്ച രാത്രി പുരാതന മദ്രസയില്‍ അതിക്രമിച്ച്‌ കയറി മുദ്രാവാക്യം വിളിക്കുകയും കെട്ടിടത്തിന്റെ ഒരു മൂലയില്‍ പൂജ നടത്തുകയും ചെയ്തതായി പരാതി.ഒമ്ബത് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം എല്ലാവരെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് മുസ്ലീം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

1460-കളില്‍ നിര്‍മിച്ച ബിദറിലെ മഹ്‌മൂദ്‌ ഗവാന്‍ മദ്രസയിലാണ് സംഭവം നടന്നത്. ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയയുടെ കീഴിലുള്ള പൈതൃക സ്ഥലമാണിത്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളില്‍ ഈ കെട്ടിടവും ഉള്‍പ്പെടുന്നുണ്ട്. ജനക്കൂട്ടം മദ്രസയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നതായി പൊലീസ് പറഞ്ഞു.

മദ്രസയുടെ പടികളില്‍ നിന്നുകൊണ്ട് അവര്‍ ‘ജയ് ശ്രീറാം’, ‘ഹിന്ദു ധരം ജയ്’ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പൂജ നടത്താന്‍ മൂലയിലേക്ക് നീങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഭവത്തെ അപലപിച്ച്‌ നിരവധി മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജുമുഅ നിസ്കാരത്തിന് ശേഷം വന്‍ പ്രതിഷേധം നടത്തുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കണം; സ്ത്രീയെ കാണാന്‍ എത്തി; തര്‍ക്കം കലാശിച്ചത് ഇരട്ട കൊലപാതകത്തില്‍

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലെ ലൈക്കിനേയും കമന്റുകളേയും ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തില്‍.ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഡല്‍ഹി ഭല്‍സ്വാവ ഡയറിയില്‍ ബുധനാഴ്ചയാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ സ്ത്രീയെ കാണാനെത്തിയ സഹില്‍ (18), നിഖില്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംസാരത്തിനിടയില്‍ സഹിലും സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.പിന്നീട് തന്റെ വീടിനടുത്തേക്ക് വരാന്‍ സ്ത്രീ സഹിലിനോട് ആവശ്യപ്പെട്ടു. സഹില്‍ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടിയാണ് എത്തിയത്. അവിടെ വെച്ച്‌ ഇരുവരും അക്രമിക്കപ്പെടുകയായിരുന്നു. അക്രമം നടത്തിയത് സ്ത്രീയുടെ പരിചയക്കാരും ഫോളോവേഴ്‌സുമാണെന്നാണ് ആരോപണം.

പല തവണ കുത്തേറ്റ ഇവരെ രക്തത്തില്‍ കുളിച്ച നിലയിലാണ് ആളുകള്‍ കണ്ടത്. രക്ഷപെടുന്നതിനു മുന്‍പ് പ്രതികള്‍ കൈയിലിരുന്ന കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group