തിരുവനന്തപുരം: പ്രഖ്യാപനം തൊട്ടേ ചർച്ചയിലുള്ള ചിത്രമാണ് ‘റോഷാക്ക്’. ഒടുവിൽ ചിത്രം എത്തിയപ്പോൾ വലിയ ആഘോഷത്തോടെയാണ് പ്രക്ഷേകർ ചിത്രം ഏറ്റെടുത്തത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ആകാംക്ഷ വർദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നും ലഭിക്കുന്നത്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്ബനി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെയും സഞ്ജു ശിവറാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെപ്രോജക്ട് ഡിസൈനർ ബാദുഷയാണ്.പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീർ ആണ്.
തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെതിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്കി’ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. ‘ലൂക്ക് ആന്റണി’ എന്ന ഏറെ നി ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.ഡാർക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.
കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ്.
കിടിലൻ ആദ്യ പകുതിയുമായി റോഷാക്ക് ! വേറെ ലെവൽ ഐറ്റം എന്ന് പ്രേക്ഷകർ. റിവ്യു വായിക്കാം
കിടിലൻ ആദ്യ പകുതിയുമായി റോഷാക്ക് ! വേറെ ലെവൽ ഐറ്റം എന്ന് പ്രേക്ഷകർ. റിവ്യു വായിക്കാംമമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്ക് ഇന്ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തി.ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഗംഭീര കയ്യടികൾ ആണ് തിയറ്ററുകളിൽ നിറയുന്നത്.റോഷാക്ക് ആദ്യ പകുതി മികവുറ്റ സിനിമ അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. നിസാം ബഷീർ മേക്കിങ് തന്നെയാണ് പ്രധാന ഹൈലൈറ്റ്. പ്രേക്ഷകരെ വളരെ പെട്ടന്ന് തന്നെ ചിത്രത്തിലോട്ട് ആകർഷിച്ചു മനോഹരമായാണ് ആദ്യ പകുതി മുന്നേറുന്നത്.പടം പുലർത്തുന്ന ടെക്നിക്കൽ മികവ് എടുത്തു പറയായേണ്ടതാണ് ഒപ്പംമിഥുൻ ഒരുക്കിയ പശ്ചാത്തല സംഗീതവും.
പിന്നെ പെർഫോമൻസ് നോക്കിയാൽ മമ്മൂട്ടി ലൂക്ക് (Luke ) ആയി അങ്ങ് നിറഞ്ഞു നിൽപ്പുണ്ട് ആദ്യ പകുതിയിൽ.ചെറിയ ചെറിയ എക്സ്പ്രഷൻ കൊണ്ട് പോലും ആ കഥാപാത്രം മമ്മൂട്ടിയുടെ കൈയിൽ ഭദ്രം.സിനിമയുടെ കഥ പറച്ചിൽ പല തലങ്ങൾ ആയി തിരിച്ച വ്യത്യസ്ത സമീപനം ആണെങ്കിലും ഇത് വരെ വളരെ ഇമ്പ്രെസ്സീവ് ആണ്.ദുരൂഹത നില നിറുത്തി കഥ പറഞ്ഞ് അവസാനം പ്ലോട്ട് വെളിവ് ആയപ്പോൾ തിയ്യറ്ററുകളിൽ നിറഞ്ഞ കയ്യടികൾ ആയിരുന്നു.“നീ വന്ന് അല്ലെ ഇതിനാണ് ഞാൻ ഇത്രേം കഷ്ടപ്പെട്ടത് ”