Home Featured ബെംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

ബെംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനു കൂടിയുള്ള ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ഇന്നു പാലസ് ഗ്രൗണ്ടിൽ നടക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, മുഖ്യമന്ത്രി ബസവരാജ് ബൊമ, സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, പാർട്ടി പാർലമെന്ററി ബോർഡ് അംഗം യെഡിയൂരപ്പ തുടങ്ങിയവർ നേതൃത്വം നൽകും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. എംപിമാർ, എംഎൽഎമാർ, സംഘടനാ ഭാരവാഹികൾ തുടങ്ങി 592 പേർ പങ്കെടുക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി പറഞ്ഞു.

റാലികളുമായി ബിജെപിയും:ബസവരാജ് ബൊമ്മെയും യെഡിയൂരപ്പയും നേതൃത്വം നൽകുന്ന വെവ്വേറെ സംസ്ഥാന പര്യടനങ്ങൾ 11 മുതൽ ആരംഭിക്കും. അരുൺ സിങ്ങിന്റെയും കട്ടിലിന്റെയും പര്യടനങ്ങൾക്കു പുറമേയാണിത്. ഡിസംബർ വരെ നീളുന്ന ഇവ 165 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നിർമൽ കുമാർ സുറാന പറഞ്ഞു.

ഈ മാസം 30ന് കലബുറഗിയിൽ ബിജെപി ഒബിസി മോർച്ച റാലിയും നവംബറിൽ ബെള്ളാരിയിലും മൈസൂരുവിലുമായി എന്നി മോർച്ച റാലികളും ഡിസംബറിൽ ഹുബ്ബള്ളിയിൽ ബിജെപി റൈത്ത മോർച്ച റാലിയും ബെംഗളൂരുവിൽ മഹിളാ മോർച്ച റാലിയും മംഗളൂരുവിൽ യുവമോർച്ച റാലിയും സംഘടിപ്പിക്കും.

കുംഭമേളയ്ക്ക് യോഗി ആദിത്യനാഥും:മണ്ഡ്യ കെആർ പേട്ടിലെ ത്രിവേണി സംഗമത്തിൽ നടക്കുന്ന 3 ദിവസത്തെ കുംഭമേളയുടെ സമാപനത്തിൽ പങ്കെടുക്കാൻ 16ന് ഉത്തർപ്രദേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തും. ആദിപുഞ്ചിനഗിരി മഠാധിപതി നിർമലാനന്ദനാഥ സ്വാമി, സൂത്തൂർ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമി എന്നിവരും സന്നിഹിതരായിരിക്കും.

കര്‍ണാടക പിസിസി ഖാര്‍ഗെക്കൊപ്പം; പരസ്യ പിന്തുണയില്‍ പരാതി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാരവാഹികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതില്‍ രേഖാമൂലം പരാതി നല്‍കി ശശി തരൂര്‍ അനുകൂലികള്‍.ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശം നടപ്പാക്കണമെന്നും തരൂര്‍ അനുകൂലികള്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം പിസിസി അധ്യക്ഷന്‍മാര്‍ ലംഘിക്കുകയാണെന്നും തരൂരിനെ പിന്തുണക്കുന്ന നേതാക്കള്‍ ആരോപിച്ചു.

വോട്ടര്‍ പട്ടികയിലെ അവ്യക്തത നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. തരൂര്‍ നല്ല കോണ്‍ഗ്രസുകാരനാണെങ്കിലും ഖാര്‍ഗെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമ്മയ്യ പറഞ്ഞു. നേരത്തെ കേരള നേതൃത്വവും പരസ്യമായി ഖാര്‍ഗേയെ അനുകൂലിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group