ബെംഗളൂരു: മകൾ അന്യജാതിയിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വിഷമത്തിൽ മനംനൊന്ത് യുവതിയുടെ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു.കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ഹണ്ടിഗനാല ഗ്രാമത്തിലാണ് സംഭവം. ശ്രീരാമപ്പ്, സരോജമ്മ, മനോജ് എന്നിവരാണ് മരിച്ചത്.മകളെ കാണാതായതിനു പിന്നാലെ സിഘട്ട റൂറൽ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.
അർച്ചന എന്ന യുവതി അന്യജാതിയിൽപ്പെട്ട നാരായണസ്വാമിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്ന് പോയതെന്നും പോലീസ് പറഞ്ഞു. അർച്ചനയുടെ പിതാവ് എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണം മകളാണെന്നും തന്റെ സ്വത്തിൽ നിന്ന് മകൾക്ക് ഒന്നും ലഭിക്കരുതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൂത്തമകൻ രഞ്ജിത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് മറ്റ് മൂന്ന് പേരും ആത്മഹത്യ ചെയ്തത്.
ലൂസിഫര്‍ അത്ര ഇഷ്ടപ്പെട്ടില്ല, ഗോഡ്ഫാദര്‍ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്’; ചിരഞ്ജീവി
മലയാള സിനിമയില്‍ കലക്ഷന്‍ റെക്കോഡ് തീര്‍ത്ത സിനിമയാണ് ലൂസിഫര്‍. മാസും ക്ലാസും ചേര്‍ന്ന ലൂസിഫര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു കംപ്ലീറ്റ് കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു.2019 ലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. നടന്‍ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു സിനിമ.
തുടക്കം തന്നെ ഗംഭീരമാക്കി പൃഥിരാജ് തന്റെ മികവ് തെളിയിച്ചു. നടന്‍ മോഹന്‍ലാല്‍ ആയിരുന്നു സിനിമയിലെ കഥാപാത്രം. സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന കഥാപാത്രത്തെ നടന്‍ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചു.നയന്‍താരയാണ് ലൂസിഫറില്‍ മഞ്ജു ചെയ്ത വേഷം ചെയ്യുന്നത്.ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്.
ചിരഞ്ജീവിയാണ് മോഹന്‍ലാല്‍ ചെയ്ത വേഷം ചെയ്യുന്നത്. മലയാളത്തില്‍ പൃഥി ചെയ്ത അതിഥി വേഷത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും എത്തുന്നു. നയന്‍താരയാണ് ലൂസിഫറില്‍ മഞ്ജു ചെയ്ത വേഷം ചെയ്യുന്നത്.സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് ചിരഞ്ജീവി. ഇപ്പോഴിതാ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ലൂസിഫര്‍ കണ്ട് തനിക്ക് പൂര്‍ണമായും ഇഷ്ടപ്പെട്ടില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്.
അപ്ഗ്രേഡ് ചെയ്യുകയും മുഷിപ്പ് തോന്നുന്ന നിമിഷങ്ങള്‍ ഇല്ലാതെ ആകര്‍ഷകമാക്കിയിട്ടും ഉണ്ട്.ലൂസിഫര്‍ കണ്ട് എനിക്ക് പൂര്‍ണ തൃപ്തി ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അത് അപ്ഗ്രേഡ് ചെയ്യുകയും മുഷിപ്പ് തോന്നുന്ന നിമിഷങ്ങള്‍ ഇല്ലാതെ ആകര്‍ഷകമാക്കിയിട്ടും ഉണ്ട്. ഇത് നിങ്ങളെ എല്ലാവരെയും സംതൃപ്തിപെടുത്തും,’ ചിരഞ്ജീവി പറഞ്ഞതിങ്ങനെ. നായികയും പാട്ടും ഡാന്‍സുമില്ലാത്ത ലൂസിഫറിന്റെ റീമേക്ക് ചെയ്യുമ്ബോള്‍ ആദ്യമൊന്ന് ആലോചിച്ചിരുന്നെന്നും എന്നാല്‍ അത്തരമൊരു മാറ്റം ആവശ്യമാണെന്നും ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം കേരളത്തില്‍ ഗോഡ്ഫാദറിന്റെ ട്രെയ്ലറിന് നേരെ വ്യാപക ട്രോളുകളാണ് വരുന്നത്. ലൂസിഫര്‍ റീമേക്ക് ചെയ്ത് നശിപ്പിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെയും ചിരഞ്ജീവിയുടെയും ആക്ഷനും പലരും താരതമ്യം ചെയ്യുന്നു.ചിരഞ്ജീവിയുടെ പ്രതിഫലം മാത്രം 45 കോടിയാണ്അതേസമയം ലൂസിഫറിനേക്കാള്‍ വലിയ ബജറ്റിലാണ് ഗോഡ്ഫാദര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 90 കോടിയാണ് ഗോഡ്ഫാദറിന്റെ ബജറ്റ്.
ലൂസിഫറിന്റേത് 30 കോടിയും. ചിരഞ്ജീവിയുടെ പ്രതിഫലം മാത്രം 45 കോടിയാണ്. അതായത് ലൂസിഫറിന്റെ ആകെ മുതല്‍ മുടക്കിനേക്കാളും കൂടുതല്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ഗോഡ്ഫാദറിന്റെ വിജയം ചിരഞ്ജീവിയെ സംബന്ധിച്ച് അനിവാര്യമായ ഘട്ടം കൂടിയാണിത്. നടന്റെ ഇതിന് മുമ്ബിറങ്ങിയ രണ്ട് സിനിമകളും പരാജയം ആയിരുന്നു. സൈറ, ആചാര്യ എന്നീ സിനിമകളാണിവ.ഏറെ പ്രതീക്ഷയിലാണ് ചിരഞ്ജീവി.