ബംഗളൂരു: കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് പതിറ്റാണ്ട് മുന്‍പ് അടച്ച റോഡ് തുറന്ന് നല്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കര്‍ണാടകയിലെ ബദനവലുവില് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 1993ല്‍ അടച്ച റോഡ് ആണ് രാഹുല്‍ ഗാന്ധി തുറന്നത്.
ഭാരത് ജോഡോ റോഡ്’ എന്ന പേരില്‍ ഈ വഴി അറിയപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.ശനിയാഴ്ച രാവിലെയാണ് ഭാരത് ജോഡോ യാത്ര ബദനവലുവില് പ്രവേശിച്ചത്. ഇവിടെ 1927ല്‍ മഹാത്മാ ഗാന്ധി സ്ഥാപിച്ച ഖാദി ഗ്രാമോദ്യോഗ കേന്ദ്രവും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സ്വാതന്ത്ര സമരത്തിനിടെയാണ് മഹാത്മാഗാന്ധി ഇവിടെ എത്തിയത്.ഇവിടെ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ച രാഹുല്‍, കൈത്തറി, നൂല് ചക്രങ്ങള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം പരിശോധിക്കുകയും ഖാദി നിര്‍മാണ പ്രക്രിയയെക്കുറിച്ച് മനസിലാക്കുകയും ചെയ്തു.
കേന്ദ്രത്തിലെ പ്രവര്‍ത്തകരുമായി സംവദിച്ചു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ പരാതികളും രാഹുല്‍ഗാന്ധി കേട്ടു.അതിനു ശേഷമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച വഴി പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്.
കോടിയേരി ബാലകൃഷ്ണന് ഓര്‍മ്മയായി; സംസ്കാര ചടങ്ങുകള്‍ അവസാനിച്ചു
കണ്ണൂര്‍: മുന്‍ ആഭ്യന്തരമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇനി ഓര്‍മ്മ.മൃതദേഹം പൂര്‍ണ ബഹുമതികളോടെ പയ്യാമ്ബലത്ത് സംസ്കരിച്ചു.മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെയും സിപിഎം നേതാവ് ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിന് നടുവിലാണ് അന്ത്യവിശ്രമം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് മൃതദേഹം ചുമലില്‍ വഹിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി.
വൈകീട്ട് മൂന്നയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിന് നിന്നും പയ്യാമ്ബലത്ത് എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, പിബി അംഗം പ്രകാശ് കാരാട്ട്, ബിജെപി നേതാവ് വത്സന് തില്ലങ്കേരി, സികെ പദ്മനാഭന്,പ്രതിപക്ഷ നേതാവ് വിഡി സതീശന് തുടങ്ങിയ നേതാക്കളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അര്‍ബുദബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.ഇന്നലെ ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലെത്തിക്കുകയായിരുന്നു.