ബംഗളൂരു: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസഷന് (ഐ.എസ്.ആര്‍.ഒ) വേണ്ടിയുള്ള റോക്കറ്റ് എന്‍ജിന്‍ നിര്‍മാണം ഇനി ബംഗളൂരുവില്‍ ഒരു കുടക്കീഴില്‍.ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്.എ.എല്‍) റോക്കറ്റ് എന്‍ജിനുകളുടെ നിര്‍മാണ കേന്ദ്രം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. ഇന്‍റഗ്രേറ്റഡ് ക്രയോജനിക് എന്‍ജിന്‍ മാനുഫാക്ചറിങ് ഫെസിലിറ്റി (ഐ.സി.എം.എഫ്) ആണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യ നിര്‍മിക്കുന്ന റോക്കറ്റുകളുടെ ക്രയോജനിക്-സെമി ക്രയോജനിക് എന്‍ജിനുകള്‍ ഇനി ഈ കേന്ദ്രത്തിലാണ് നിര്‍മിക്കുക. 4,500 സ്ക്വയര്‍ മീറ്ററിലാണ് ഐ.സി.എം.എഫ് സജ്ജമാക്കിയിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള 70 അനുബന്ധ ഉപകരണങ്ങളുമുണ്ട്.2013ലാണ് എച്ച്.എ.എല്ലില്‍ റോക്കറ്റ് എന്‍ജിന്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം തുടങ്ങാന്‍ ഐ.എസ്.ആര്‍.ഒയുമായി കരാര്‍ ഉണ്ടാക്കിയത്. 2016ല്‍ കരാറില്‍ ഭേദഗതി വരുത്തി റോക്കറ്റ് എന്‍ജിന്‍ പൂര്‍ണമായി നിര്‍മിക്കുന്ന ഐ.സി.എം.എഫ് സ്ഥാപിക്കാന്‍ തീരുമാനമായി. 208 കോടി രൂപയാണ് ചെലവ്. റോക്കറ്റ് എന്‍ജിന്‍ നിര്‍മാണത്തിനുള്ള വന്‍കിട ഉപകരണങ്ങളുടെ കമീഷനിങ് നേരത്തേ പൂര്‍ത്തിയായിട്ടുണ്ട്.
മാര്‍ച്ച് 2023ഓടെ ഇവിടെ നിന്ന് റോക്കറ്റ് എന്‍ജിനുകള്‍ പുറത്തിറക്കും. സമീപഭാവിയില്‍ തന്നെ ബഹിരാകാശ യാത്രയും പരീക്ഷണവുമൊക്കെ പൂര്‍ണമായും ക്രയോജനിക് സാങ്കേതികവിദ്യയെ ആശ്രയിച്ചായിരിക്കുമെന്നും എച്ച്.എ.എല്‍ അറിയിച്ചു. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ സജ്ജമാക്കിയ റോക്കറ്റ് എന്‍ജിനുകളുടെ നിര്‍മാണ കേന്ദ്രംറോക്കറ്റുകളില്‍ ക്രയോജനിക് എന്‍ജിനുകളാണ് ലോകത്ത് കൂടുതലായി ഉപയോഗിക്കുന്നത്.
നിലവില്‍ യു.എസ്.എ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു മാത്രമാണ് ക്രയോജനിക് എന്‍ജിന്‍ സാങ്കേതികവിദ്യയില്‍ അത്യാധുനിക സൗകര്യമുള്ളൂ. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി), ജി.എസ്.എല്‍.വി എം.കെ. ടു, ജി.എസ്.എല്‍.വി എം.കെ. ത്രി എന്നിവ വഹിക്കുന്ന വാഹനഭാഗങ്ങളുടെ നിര്‍മാണം, പ്രൊപലന്‍റ് ടാങ്കുകളുടെ നിര്‍മാണം എന്നിവ നേരത്തേ എച്ച്.എ.എല്ലിെന്റ എയ്റോ സ്പേസ് ഡിവിഷനില്‍ നടത്തിയിട്ടുണ്ട്.
2014 ജനുവരിയില്‍ ഇന്ത്യ, ക്രയോജനിക് എന്‍ജിന്‍ അടങ്ങിയ ജി.എസ്.എല്‍.വി-ഡി. അഞ്ച് വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതോടെ ക്രയോജനിക് എന്‍ജിന്‍ വികസിപ്പിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയായിരുന്നു ഇതിനുള്ള എന്‍ജിനുകള്‍ ഐ.എസ്.ആര്‍.ഒ ഉണ്ടാക്കിയത്.
ബുര്‍ഖ ധരിക്കാൻ വിസമ്മതിച്ചു, ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്
മുംബൈ : ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബുർഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങൾ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ തിലക് നഗർ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദൻശിവെ മൂന്ന് വർഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്.
ഇരുവർക്കും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്. സംഭവത്തിൽ രുപാലിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാൻ ഇഖ്ബാലും കുടുംബവും രുപാലിയെ നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രുപാലി, ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് കുറച്ച് മാസങ്ങളായി വീട്ടിൽ നിന്ന് മാറിയാണ് താമസിച്ചിരുന്നത്.
സെപ്തംബർ 26 ന് രാത്രി പത്ത് മണിയോടെ ഇഖ്ബാൽ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗർ പൊലീസ് പറഞ്ഞു. പരസ്പരം പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മിൽ ഫോൺ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകന്റെ കൈവശവകാശത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ അവസാനമായി തർക്കമുണ്ടായത്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കഴുത്തറുത്തതിന് പുറമെ ഇഖ്ബാൽ ഭാര്യയുടെ കൈയ്യും കത്തികൊണ്ട് കുത്തി മുറിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇഖ്ബാൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രുപാലിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.