Home Featured ‘വര്‍ക് ഫ്രം ഹോം’ അവസാനിപ്പിക്കാനൊരുങ്ങി ഐടി ഭീമനായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 തവണ ഓഫീസില്‍ വരാന്‍ നിര്‍ദേശം

‘വര്‍ക് ഫ്രം ഹോം’ അവസാനിപ്പിക്കാനൊരുങ്ങി ഐടി ഭീമനായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ്; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 തവണ ഓഫീസില്‍ വരാന്‍ നിര്‍ദേശം

by കൊസ്‌തേപ്പ്

മുംബൈ:  ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് (TCS) വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപോര്‍ട്.ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച്‌ ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചതായി മണി കണ്‍ട്രോള്‍ റിപോര്‍ട് ചെയ്തു. കോവിഡിനെ തുടര്‍ന്നാണ് ടിസിഎസ് അടക്കമുള്ള കംപനികള്‍ വര്‍ക് ഫ്രം ഹോം ഏര്‍പെടുത്തിയത്.

ടിസിഎസ്, ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍, തങ്ങളുടെ ഉന്നത ജീവനക്കാര്‍ ഇതിനകം ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നുണ്ടെന്നും ഉപഭോക്താക്കളും ടിസിഎസ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും വ്യക്തമാക്കി. മാനജര്‍മാര്‍ ജോലിസമയ വിവരപ്പട്ടിക തയ്യാറാക്കുമെന്നും ജീവനക്കാര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നു.

‘ജോലിസമയ വിവരപ്പട്ടിക പാലിക്കല്‍ നിര്‍ബന്ധമാണ്, അത് ട്രാക് ചെയ്യപ്പെടും. എന്തെങ്കിലും അനുസരണക്കേട് ഗൗരവമായി കാണുകയും ഭരണപരമായ നടപടികള്‍ എടുക്കുകയും ചെയ്യും’, ഇമെയില്‍ വ്യക്തമാക്കുന്നു. ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് കംപനിയുടെ ’25X25 മോഡലിലേക്ക് മാറാനുള്ള കാഴ്ചപ്പാടിന്’ അനുസൃതമാണെന്നും കംപനി വക്താവ് അറിയിച്ചു. ഇത് അനുസരിച്ച്‌, ജീവനക്കാരില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ഒരു നിശ്ചിത ഘട്ടത്തില്‍ ഓഫീസില്‍ നിന്ന് ജോലി ചെയ്യേണ്ടതില്ല. 2025ഓടെ ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കഴുത്തറുത്തു കൊന്നു : 24- കാരിയായ അധ്യാപിക അറസ്റ്റില്‍

മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി അധ്യാപിക. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്താണ്(29) കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇരുപത്തിനാലുകാരിയായ നികിത മത്കര്‍, പ്രിയങ്കയുടെ ഭര്‍ത്താവ് ദേവവ്രത് സിംഗ് എന്നിവരടക്കം ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.നാല് വര്‍ഷം മുന്‍പായിരുന്നു ദേവവ്രത് പ്രിയങ്കയെ വിവാഹം കഴിച്ചത്.

ഇയാള്‍ അടുത്തിടെയാണ് നികിതയുമായി പ്രണയത്തിലായത്. ഇക്കാര്യമറിഞ്ഞ പ്രിയങ്ക ബന്ധം അവസാനിപ്പിക്കണമെന്നും ഭര്‍ത്താവിനെ വിട്ടുതരണമെന്നും നികിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം.ട്യൂഷന്‍ സെന്ററിലെ അദ്ധ്യാപികയായ നികിത സോഷ്യല്‍ മീഡിയയിലൂടെയാണ് ക്വട്ടേഷന്‍ സംഘത്തെ പരിചയപ്പെട്ടത്. സംഘത്തിന് മൂന്ന് ലക്ഷം രൂപ നല്‍കുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച്‌ ക്വട്ടേഷന്‍ സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group