ബംഗളൂരു: റോയല്‍ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ നസീറും സീനിയര്‍ മാനേജ്മെന്റ് ടീമും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി വി.പി. ജോയ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവരും പങ്കെടുത്തു. കേരളത്തിലെ ഗ്രൂപ് വിപുലീകരണ പദ്ധതികള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച.
മുഖ്യമന്ത്രി എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയും റോയല്‍ മാര്‍ട്ട് ഗ്രൂപ്പിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ആരംഭിക്കുന്ന പുതിയ ഫുഡ് പാര്‍ക്കുകളില്‍ നിക്ഷേപം നടത്താനും ക്ഷണമുണ്ടായി.
റോയല്‍ മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ് ബംഗളൂരുവില്‍ 26 സ്റ്റോറുകള്‍ നടത്തുന്നുണ്ട്. 1100 ആളുകള്‍ക്ക് തൊഴില്‍ നല്കുന്നു. അടുത്ത എട്ടുവര്‍ഷത്തിനുള്ളില്‍ 450 കോടിയുടെ നിക്ഷേപവുമായി 40 സ്റ്റോറുകള്‍ തുറക്കാന്‍ ഗ്രൂപ് പദ്ധതിയിടുന്നുണ്ട്.
‘ഒരു സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കില്ല; സിനിമ വിജയിക്കുന്നതിന്‍റെ കാരണം ഞാനല്ല’; ദുല്‍ഖര്‍ സല്‍മാന്‍
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ (dulquer salmaan) വീണ്ടും ബോളിവുഡിലേക്ക് മടങ്ങിയെത്തി.2019ല്‍ പുറത്തിറങ്ങിയ ദി സോയ ഫാക്ടറിന് ശേഷം ചുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് (chup:revenge of the artist) എന്ന ചിത്രത്തിലൂടെയാണ് ഡിക്യു ബോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ആര്‍ ബല്‍ക്കിയാണ് (r balki) സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാ നിരൂപകരെ വേട്ടയാടുകയും റേറ്റിംഗ് ഉള്ള താരങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. അന്തരിച്ച എഴുത്തുകാരനായ ഗുരു ദത്തിനും 1959-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കാഗസ് കേ ഫൂലിനും ആദരം അര്‍പ്പിച്ചുകൊണ്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
സിനിമാ മേഖലയില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രകടനങ്ങള്‍ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ച സമയത്തെ കുറിച്ച് ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ”സിനിമയിലേക്ക് കടന്നുവന്നപ്പോള്‍ ആരും തന്നെ കൂടുതല്‍ പ്രശംസിച്ചതായി ഓര്‍ക്കുന്നില്ല. എനിക്ക് ആത്മവിശ്വാസക്കുറവും നാണവും ഉണ്ടായിരുന്നു. അഭിനയം തുടങ്ങിയ സമയത്ത് ഞാന്‍ എപ്പോഴും പിന്തിരിഞ്ഞ് നില്‍ക്കുമായിരുന്നു. നിരൂപകര്‍ എന്നെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാകുകയും ചെയ്തു.
എന്‍റെ അഭിനയ യാത്രയും ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളും ആസ്വദിക്കുകയാണ്. കാലക്രമേണ ഞാന്‍ എന്റെ ഭയത്തെ മറികടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ എന്നോട് തന്നെ അല്‍പ്പം ദയ കാണിക്കാന്‍ പഠിച്ച് തുടങ്ങി. അടുത്ത കാലത്തായി എനിക്ക് ലഭിക്കുന്ന വിലയിരുത്തലുകളില്‍ അത് പ്രതിഫലിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായെന്ന് ” ദുല്‍ഖര്‍ പറയുന്നു..
തന്റെ പ്രകടനങ്ങളെക്കുറിച്ച് ക്രിയാത്മക വിമര്‍ശനങ്ങളാണ് 36-കാരനായ ദുല്‍ഖര്‍ ഇപ്പോള്‍ തേടുന്നത്. ഒരു നടനെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയാണ് അദ്ദേഹം അതിന് കാരണമായി പറയുന്നത്. ” ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അറിയാന്‍ എനിക്ക് ഇഷ്ടമാണ്. അത് എനിക്ക് പ്രിയപ്പെട്ടതാണ്. പലപ്പോഴും നമ്മുടെ ശ്രമങ്ങളും നമ്മള്‍ പോകാന്‍ ആഗ്രഹിക്കുന്ന ദിശയും ശ്രദ്ധിക്കപ്പെടാതെ പോകുന്നു, നമ്മള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അധികം നോക്കാതെ തന്നെ ആളുകള്‍ വളരെ വേഗത്തില്‍ മനസിലാക്കുന്നു. ചിലപ്പോള്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ചില തിരഞ്ഞെടുക്കലുകള്‍ നടത്തുന്നത് എന്നതിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരം ലഭിച്ചേക്കാം,” ദുല്‍ഖര്‍ പറയുന്നു.