Home Featured ബാങ്കില്‍ നിന്ന് 2.69 കോടി ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം അസിസ്‌റ്റന്‍റ് മാനേജര്‍ മുങ്ങി

ബാങ്കില്‍ നിന്ന് 2.69 കോടി ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം അസിസ്‌റ്റന്‍റ് മാനേജര്‍ മുങ്ങി

by കൊസ്‌തേപ്പ്

കര്‍ണാടക: ബാങ്കില്‍ നിന്ന് 2.69 കോടി ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം അസിസ്‌റ്റന്‍റ് മാനേജര്‍ മുങ്ങി.ഉത്തര കര്‍ണാടകയിലെ യല്ലപ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അസിസ്‌റ്റന്‍റ് മാനേജര്‍ കുമാര്‍ ബോണലയാണ് തട്ടിപ്പ് നടത്തി കടന്നു കളഞ്ഞത്.
ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ സ്വദേശിയാണ് കുമാര്‍ ബോണല. അഞ്ച് മാസം മുമ്ബാണ് ഇയാള്‍ യല്ലാപ്പൂര്‍ ടൗണിലെ ബാങ്ക് ഓഫ് ബറോഡയില്‍ അസിസ്‌റ്റന്‍റ് മാനേജരായി ജോലിയില്‍ പ്രവേശിച്ചത്.

അന്ന് മുതല്‍ പ്രതി ബാങ്കില്‍ നിന്ന് ഭാര്യ രേവതി ഗോറിന്‍റെ അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി പണം ട്രാന്‍സ്‌ഫര്‍ ചെയ്തിട്ടുണ്ടായിരുന്നു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതി ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ നിന്ന് പണം നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. ബാങ്കിലെ മറ്റ് ജീവനക്കാരുടെ ലോഗിന്‍ ഐഡി ഉപയോഗിച്ചാണ് പ്രതി പണം ട്രാന്‍സ്‌ഫര്‍ ചെയ്തിരുന്നത്.

സംഭവത്തില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ല പോലീസ് സൂപ്രണ്ട് ഡോ. സുമന്‍ ഡി പന്നേക്കാട് പറഞ്ഞു. ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍, 3 ദിവസത്തേയ്ക്ക് ശക്തമായ മഴ

കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍, നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടിരിയ്ക്കുകയാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്‌ അടുത്ത 3 ദിവസത്തേയ്ക്ക് അതായത് സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ മുംബൈയില്‍ കനത്ത മഴയുണ്ടാകും. മുന്നറിയിപ്പിനെത്തുടര്‍ന്ന് അടുത്ത 3 ദിവസത്തേയ്ക്ക് മുംബൈയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രിയില്‍ പെയ്ത കനത്ത മഴ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. മുംബൈയിലെ സിയോണ്‍ ഉള്‍പ്പടെ പലയിടത്തും കനത്ത മഴയാണ്. ഇതുമൂലം റോഡ്‌ ഗതാഗതം തടസപ്പെട്ടിരിയ്ക്കുകയാണ്. ജനവാസ മേഖലകളില്‍ വെള്ളം കയറിയതുമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ഉണ്ടായത്.

മുംബൈയിലെ കാലാവസ്ഥാ വകുപ്പിന്‍റെ സാന്താക്രൂസ് ഒബ്സര്‍വേറ്ററി ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 93.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇത് മണ്‍സൂണ്‍ സീസണില്‍ മറ്റൊരു റൗണ്ട് കനത്ത മഴയെയാണ് സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ കൊളാബ ഒബ്സര്‍വേറ്ററിയില്‍ 59.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു.

അതേസമയം, മുംബൈക്ക് പുറമെ മഹാരാഷ്ട്രയിലെ പല ജില്ലകളിലും ശക്തമായ മഴ ലഭിച്ചിരുന്നു. റായ്ഗഡ്, രത്നഗിരി, സത്താറ എന്നിവിടങ്ങളില്‍ ഐഎംഡി ‘ഓറഞ്ച് അലര്‍ട്ട്’ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും ഈ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group