ബംഗളൂരു: വെള്ളപ്പൊക്കത്തിൽ ഓഫീസ് നശിച്ചതിനെത്തുടർന്ന് കോഫീ ഷോപ്പിൽ ഓഫീസ് സെറ്റപ്പ് ഉണ്ടാക്കിയ യുവാവിന്റെ ചിത്രം വൈറലാവുന്നു. ലാപ്ടോപ്പുമായി കോഫീഷോപ്പിലിരുന്ന് ജോലി ചെയ്യുന്നവർ സാധാരണമാണ്. അതിലത്ര പുതുമയൊന്നും ഇല്ല താനും. എന്നാൽ ഈ യുവാവ് ഡെസ്കടോപ്പ് കമ്പ്യൂട്ടറുമായെത്തിയാണ് കോഫീ ഷോപ്പിലിരുന്ന് ജോലി ചെയ്യുന്നത്. ചിത്രം വൈറലായതോടെ ഇത്തരം ജോലി സംസ്കാരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും ഉയരുകയാണ്.
സങ്കേത് സാഹു എന്ന യുവാവാണ് താൻ കണ്ട കാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ചത്. ബംഗളൂരുവിലെ കോഫീഷോപ്പിൽ ഡെസ്ക്ടോപ്പുമായിരുന്ന് ജോലി ചെയ്യുന്ന യുവാവിന്റെ ചിത്രത്തിന് അടിക്കുറിപ്പായി സങ്കേത് സാഹു എഴുതി. തേഡ് വേവ് കോഫീഷോപ്പിൽ നിന്നുള്ള ദൃശ്യമാണിത്. ഒരു കൂട്ടം ആളുകൾ ഡെസ്ക്ടോപ്പുകളടക്കമുള്ള സന്നാഹങ്ങളുമായെത്തി കോഫീഷോപ്പ് ഓഫീസാക്കി മാറ്റിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ അവരുടെ ഓഫീസ് തകർന്നെന്നാണ് പറയുന്നത്. സെപ്ററംബർ ഏഴിനാണ് ചിത്രം ട്വീറ്റ് ചെയ്തത്. പിന്നാലെ ട്വീറ്റ് വൈറലായി.
ജീവൻ മരണ പോരാട്ടമാണ് എന്ന് തുടങ്ങി വിഷമയമായ ജോലി സംസ്കാരം എന്നുവരെ ട്വീറ്റിന് കമന്റുകൾ നിറഞ്ഞു. ഇത് തകച്ചും മോശമായ കാര്യമാണ്. ടോക്സിക് കോർപ്പറേറ്റ് സംസ്കാരത്തിന് ഇരയാവുന്ന ഏറ്റവും പുതിയ നഗരമായി മാറുകയാണോ ബംഗളൂരു. ഒരാൾ കമന്റ് ചെയ്തു. ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് കരുതുന്നില്ല, തികച്ചും സങ്കടകരമാണ്. മറ്റൊരാളുടെ കമന്റിന്റെ ഉള്ളടക്കമാണിത്.
കഴിഞ്ഞയാഴ്ച ബംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്കാണ് നഷ്ടങ്ങൾ സംഭവിച്ചത്. സമ്പന്നനെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തെയും വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെത്തുടർന്ന് പലയിടത്തും ഗതാഗത സംവിധാനം താറുമാറായി, നിരവധി പേർക്ക് വീടുകൾ നഷ്ടമായി. നൂറുകണക്കിന് കടകളും അപ്പാർട്ട്മെന്റുകളും വെള്ളം കയറി നശിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാഞ്ഞതാണ് നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടിയതെന്ന് ആക്ഷേപമുണ്ട്. കോടിക്കണക്കിന് രൂപയുെ നഷ്ങ്ങളുണ്ടായതിൽ ബംഗളൂരു നഗര അധികൃതർക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.
കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
കന്യാകുമാരി: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ അരുമന വെള്ളാംകോട് സ്വദേശികളാണ് മരിച്ചത്.കൃഷ്ണന്‍കുട്ടി, ഭാര്യ രാജേശ്വരി, മകള്‍ നിത്യ എന്നിവരെയാണ് രാവിലെ മരിച്ച നിലയല്‍ കണ്ടെത്തിയത്.
ഒരു വര്‍ഷം മുന്‍പാണ് മകള്‍ നിത്യയുടെ വിവാഹം നടത്തിയത്. വിവാഹ ആവശ്യത്തിനായി പലരില്‍ നിന്നായി കൃഷ്ണന്‍കുട്ടി പണം കടം വാങ്ങിയിരുന്നു. സാമ്ബത്തികബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിവരം.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.