പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ ഓണത്തിന് തിയേറ്ററുകളില്‍ എത്തില്ല. ചിത്രത്തിന്റെ റിലീസില്‍ മാറ്റമുള്ളതായി അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു. ഓണം കഴിഞ്ഞാകും ചിത്രം റിലീസ് ചെയ്യുക എന്നും കാലതാമസം നേരിടുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു. ‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാല്‍ ‘ഗോള്‍ഡ്’ ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോള്‍ഡ് റിലീസ് ചെയ്യുമ്ബോള്‍ ഈ കാലതാമസം നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’- അല്‍ഫോണ്‍സ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഗോള്‍ഡിനുണ്ട്. റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ലെങ്കിലും ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണ്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി നയന്‍താര എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
അതേസമയം, പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പിന്നീട് ഈ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. Last Updated Sep 1, 2022, 11:01 PM IST
വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം ഭീതിദം -എസ്.ജെ.എം
ബംഗളൂരു: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകള്‍ മാരകമാണെന്നും സര്‍ക്കാറും സമൂഹവും ഒന്നിച്ചുനിന്ന് പരിഹാരം തേടേണ്ട സമയം അതിക്രമിച്ചെന്നും എസ്.ജെ.എം ബംഗളൂരു ജില്ല കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന വാര്‍ത്തകളാണ് കാമ്ബസുകളില്‍ കേള്‍ക്കുന്നതെന്നും ഇതിനെ തടയിടാന്‍ കൂട്ടായ ശ്രമങ്ങളാണ് ആവശ്യമെന്നും യോഗത്തിന്റെ വിഷയം അവതരിപ്പിച്ച് എസ്.ജെ.എം സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം സഖാഫി പുണ്ടൂര്‍ പറഞ്ഞു. എസ്.എം.എ ജില്ല പ്രസിഡന്റ് അബ്ദുറഹ്മാന് ഹാജി ഉദ്ഘാടനം ചെയ്തു. സത്താര്‍ മൗലവി, ഇബ്രാഹീം സഖാഫി പയോട്ട, വഹാബ് മൗലവി, താജുദ്ദീന് ഫാളിലി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അബ്ബാസ് നിസാമി (പ്രസി), താജുദ്ദീന് ഫാളിലി (ജന. സെക്ര), സത്താര്‍ മൗലവി (ട്രഷ).