കൊച്ചി: ”ജപ്പാനിലേക്കുള്ള ഈ യാത്രയെക്കുറിച്ച് വിജയേട്ടന്‍ പറയുമായിരുന്നു. അതിനായി മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു ഞങ്ങള്‍. പക്ഷേ.. ” -എറണാകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിലിരിക്കെ മോഹന തെല്ലു നിശ്ശബ്ദയായി. പാതിവഴിക്ക് നിര്‍ത്തിയ യാത്ര മോഹന വീണ്ടും തുടങ്ങുകയാണ്, ഒപ്പം വിജയനില്ലാതെ. വരുന്ന മാര്‍ച്ച് 21-ന് ജപ്പാനിലേക്കാണ് യാത്ര.
76-കാരനായിരുന്ന വിജയന്റെ വിയോഗം കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു. ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദന്പതിമാരെന്നനിലയ്ക്കായിരുന്നു വിജയനും മോഹനയും വാർത്താതാരങ്ങളായത്. 2007-ൽ ഈജിപ്തിലേക്കായിരുന്നു ആദ്യയാത്ര. തുടർന്ന് അമേരിക്ക, ഫ്രാൻസ്, ഇറ്റലി, അർജന്റിന, ബ്രസീൽ, പെറു, റഷ്യ… ആകെ 26 രാജ്യങ്ങൾ സന്ദർശിച്ചു.
ചായക്കടയിലെ വരുമാനംകൊണ്ടായിരുന്നു ചിലപ്പോൾ യാത്ര. മറ്റുചിലപ്പോൾ ചിട്ടിപിടിച്ച് അല്ലെങ്കിൽ കെ.എസ്.എഫ്.ഇ. വായ്പയെടുത്ത്. യാത്ര ഇഷ്ടപ്പെടുന്നവർക്കെല്ലാം പ്രചോദനവും ആവേശവുമായിരുന്നു ഇരുവരുടെയും ലോകയാത്രകൾ. ഇവരുടെ യാത്രകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വന്നിട്ടുണ്ട്.വിജയനില്ലെങ്കിലും മകൾ ഉഷയും മരുമകൻ മുരളിയും മോഹനയ്ക്കൊപ്പം ഈ ജപ്പാൻയാത്രയിലുണ്ടാകും.
സ്വകാര്യ ടൂർ സ്ഥാപനമാണ് മോഹനയുടെ യാത്രച്ചെലവ് വഹിക്കുന്നത്.ജപ്പാനുംകൂടി കഴിഞ്ഞാൽ ഇനി ചെറിയയാത്രകൾ മതിയെന്ന് വിജയൻ പറയുമായിരുന്നു. ഇന്ത്യയിലെ സ്ഥലങ്ങൾ കാണാമെന്നാണ് പറഞ്ഞിരുന്നത്.”വെജിറ്റേറിയൻ ഭക്ഷണം എല്ലായിടത്തും കിട്ടില്ലല്ലോ. അതുകൊണ്ട് യാത്രയിൽ ഞങ്ങളുടെ ആഹാരമൊക്കെ ലളിതമായിരുന്നു. കാപ്പി, ചായ, ബ്രഡ് എന്നിങ്ങനെ. ഇത്തവണ പോകുമ്പോഴും അച്ചാറുംചട്ട്ണിപ്പൊടിയുമൊക്കെ കൊണ്ടുപോകും. ഇനി ആറുമാസവും 24 ദിവസവുമുണ്ട്’ -മോഹന കണക്കുകൂട്ടുന്നു.
ബെംഗളൂരുവിലെ ഇറച്ചി വില്‍പന നിരോധനത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീന്‍ ഒവൈസി
ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എംപി അസദുദ്ദീന്‍ ഒവൈസി തിങ്കളാഴ്ച ഗണേശ ചതുര്ത്ഥിക്ക് ബെംഗളൂരുവില്‍ മാംസം വില്‍പന നിരോധിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചു.ഇത് സമ്ബന്നര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണ്. ഇത് [ബെംഗളൂരു മാംസ നിരോധനം] തൊഴില്‍, ഉപജീവനം, സ്വകാര്യത എന്നിവയ്ക്കുള്ള അവകാശത്തിന് എതിരാണ്,” ഒവൈസി പറഞ്ഞു.
ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ആഗസ്റ്റ് 31ന് ബെംഗളൂരുവില്‍ മാംസ, കശാപ്പ് നിരോധനം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഏര്‍പ്പെടുത്തി. ബിബിഎംപി പരിധിയിലെ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കും. നേരത്തെ, കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ അറവുശാലകളും ഇറച്ചി വില്‍പ്പനയും ബെംഗളൂരുവിലെ പ്രാദേശിക ഭരണസമിതി വിലക്കിയിരുന്നു.